വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ യുഎഇ ഒരുങ്ങിക്കഴിഞ്ഞു. വന്‍ വിലക്കിഴിവുമായി രാജ്യത്തെ വിപണിയും തയ്യാറാണ്. റമദാന് മുന്നോടിയായി ഷോപ്പിംഗ് മാളുകളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും 75 ശതമാനം വരെ വിലക്കിഴിവാണ് ലഭ്യമാക്കിയിരിക്കുന്നത്. 2023നെ അപേക്ഷിച്ച് വന്‍വിലക്കിഴിവാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. അവശ്യവസ്തുക്കള്‍ക്കും, ഭക്ഷണസാധനങ്ങള്‍ക്കും അടുക്കള ഉപകരണങ്ങള്‍ക്കും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും ഉള്‍പ്പെടെ ഇളവ് ലഭ്യമാണ്.
പ്രൈസ് ലോക്കുകള്‍, ബിഎന്‍പിഎല്‍, ബാങ്ക് കാര്‍ഡുകള്‍ വഴി അധിക കിഴിവുകള്‍, എന്നിവയുണ്ടാകും. കൂടാതെ നറുക്കെടുപ്പിലൂടെ കാര്‍ ഉള്‍പ്പെടെ വന്‍ സമ്മാനങ്ങളും ഭാഗ്യശാലികളെ തേടിയെത്തും. 5000 ദിര്‍ഹം വിലമതിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകളും ഉപഭോക്താക്കള്‍ക്കായി ഒരോ റീട്ടെയില്‍ ഉടമകളും ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ, സര്‍ക്കാര്‍ പിന്തുണയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളും മറ്റ് സ്ഥാപനങ്ങളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാംപെയ്നാണ് തുടക്കം കുറിക്കുന്നത്. രാജ്യമൊട്ടാകെ 10 കോടി ദിര്‍ഹത്തിന്റെ ഇളവുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആമസോണ്‍, നൂണ് അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും വന്‍ ഇളവുകള്‍ ഒരുക്കിയിരിക്കുന്നത്.