റമദാനില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. നിയമലംഘകര്‍ക്ക് 3 മാസം തടവും 5000 ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. 4 വര്‍ഷത്തിനിടെ 487 വനിതകള്‍ ഉള്‍പ്പെടെ 1700 ഭിക്ഷാടകരെ പിടികൂടിയിരുന്നു. പുണ്യമാസത്തില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പ്രത്യേക ക്യാംപെയിന് ആരംഭിക്കുമെന്നും ദുബൈ പൊലീസ് അറിയിച്ചു. ഭിക്ഷാടനം ഇല്ലാതാക്കാന്‍ പരമാവധി ശ്രമിച്ചുവരികയാണ്. സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ദുബൈ പൊലീസ് അറിയിച്ചു.
ഭിക്ഷാടനത്തിനായി വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരുന്ന നിരവധി ഏജന്റുമാരും എമിറേറ്റില്‍ സജീവമാണ്. ഇത്തരക്കാര്‍ക്ക് 6 മാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ. സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഭിക്ഷാടനവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ സൈബര്‍ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്കി. അംഗീകൃത ലൈസന്‍സ് ഇല്ലാതെ ധനസമാഹരണം നടത്തുന്നവര്‍ക്ക് 2.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണ് പിഴ. സമൂഹമാധ്യമം ഉള്‍പ്പെടെ ഇതിനായി ഉപയോഗിച്ച വെബ്സൈറ്റുകളും അക്കൗണ്ടുകളും റദ്ദാക്കുകയും വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും.