യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ. അബുദബി, ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈമ അടക്കമുള്ള എമിറേറ്റുകളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴേയ്ക്ക് എത്തുമെന്നും ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പര്വ്വതപ്രദേശങ്ങളിലേക്കും വാദികളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
മഴയുള്ള കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദബി പോലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്ക് അമിതവേഗം പാടില്ലെന്നും അനാവശ്യ ലെയ്ന്‍ മാറ്റം ഒഴിവാക്കണമെന്നും അബുദബി പൊലീസ് നിര്‍ദേശിച്ചു.