തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഒരാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസിലെ പ്രതിയെപ്പറ്റി സൂചന നല്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിടിയിലായ ആള് കുട്ടിയുടെ കുടുംബാംഗമല്ലെന്നും മലയാളിയാണെന്നുമാണ് സൂചന.
പിടിയിലായ ആള് പോക്സോ കേസിലെ പ്രതിയാണ് എന്നാണ് പുറത്തുവരുന്ന വിവരം. ജയിലില്‍നിന്ന് ഇറങ്ങിയതിന്റെ അടുത്ത ദിവസമാണ് കുട്ടിയെ തട്ടിയെടുത്തത്. കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ഇതിനെത്തുടര്‍ന്ന് കുട്ടി മയങ്ങിപ്പോയതോടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നാണ് വിവരം. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പുതപ്പ് ഉപയോഗിച്ച് തലമൂടി പോകുന്നയാളിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാതായി 19 മണിക്കൂറിന് ശേഷം കണ്ടെത്തിയിരുന്നു. ബ്രഹ്മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുകയായിരുന്നു