2023ല്‍ ബാങ്കുകള്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും 11.36 കോടി ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദസംഘടനകള്‍ക്ക് ധനസഹായം ലഭ്യമാക്കല്‍ അടക്കമുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. യുഎഇയിലെയും ആഗോളതലത്തിലെയും സാമ്പത്തിക മേഖലയുടെ സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.
ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ 181 ഫീല്‍ഡ് പരിശോധനകലാണ് സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയത്. കള്ളപ്പണനിരോധന നിയമം പാലിക്കുന്ിനുണ്ടെന്ന് ഉറപ്പാക്കുന്നതിനും അനധികൃതസംഘനടകള്‍ക്ക് സഹായം നല്‍കുന്നതടക്കം തടയുന്നതിനും വേണ്ട നടപടികളാണ് കൈക്കൊള്ളുന്നത്. നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭാവിയില്‍ പരിശോധനകള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറുന്നതിനും അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും സ്വകാര്യ മേഖലയ്ക്കായി നാല്‍പ്പതോളം ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.