ഷാർജ: ലോകത്തെ വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ പുസ്തകമേളക്ക് (എസ്ഐബിഎഫ്) ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.ലോകം ശർജയിൽനിന്നും വായിക്കുന്നു എന്ന പ്രമേയത്തിൽ നവംബർ നാല് മുതൽ 14 വരെ ഷാർജയിലെ അൽ താവൂനിലെ എക്സ്പോ സെന്ററിലാണ് 39മത് മേള നടക്കുന്നതെന്ന് ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റകാദ് അൽ ആമിരി അറിയിച്ചു.ഇന്ത്യയടക്കം 19 രാജ്യങ്ങളിൽ നിന്നും 1024 പ്രസാധകർ പങ്കെടുക്കും.
11 ദിവസമായ് നടക്കുന്ന ഷാർജ പുസ്തകമേളയുടെ പ്രധാന ആഘർഷണവും ചരിത്രത്തിലാദ്യമായ് ഡിജിറ്റൽ രൂപത്തിലായിരിക്കും എന്നതും ഏറെ ആകാംക്ഷയോട് കൂടിയാണ് പുസ്തക പ്രേമികളും പ്രസാധകരും നോക്കി കാണുന്നത്. വായനയുടെ ഡിജിറ്റൽ യുഗത്തിന്റെ പുതിയ പിറവിയായിരിക്കും ഷാർജ പുസ്തകമേള എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകളും ആശയങ്ങളുമാണ് പുസ്തകമേള നടത്താനുള്ള പ്രചോദനം നല്‍കുന്നതെന്നും അഹമ്മദ് ബിൻ റകാദ് അൽ അമീരി പറഞ്ഞു.എന്ത് കൊണ്ടും നവംമ്പർ 4 തിയ്യതിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് UAE യിലെ മലയാളികളടക്കമുള്ള വായനാ പ്രേമികൾ.
എഴുത്തുകാർ, ബുദ്ധിജീവികൾ, കാലകരന്മാരാടകം 60 വ്യക്തികൾ ഓണ്‍ലൈനിലൂടെ പങ്കെടുക്കും.ഇന്ത്യയിൽ നിന്നും ശശി തരൂരും, രവിദ്ര സിങും പങ്കെടുക്കും.