ദുബൈ: സിൽവർ ജൂബിലി ആഘോഷിക്കുന്ന ഗ്ലോബൽ വില്ലേജിലേക്ക് ആർ.ടി.എയുടെ ബസ് പുനരാരംഭിക്കുന്നു. വില്ലേജിനുള്ളിലെ അബ്ര സർവിസും വീണ്ടും തുടങ്ങും. ഈ മാസം 25നാണ് ഗ്ലോബൽ വില്ലേജ് തുറക്കുന്നത്.
മൂന്ന് മെട്രോ സ്റ്റേഷനിൽനിന്നും ഒരു ബസ് സ്റ്റേഷനിൽ നിന്നുമാണ് ബസ് സർവിസ് നടത്തുന്നത്.റാഷിദിയ മെട്രോ സ്റ്റേഷൻ (റൂട്ട് 102), യൂനിയൻ മെട്രോ സ്റ്റേഷൻ (103), അൽ ഗുബൈബ ബസ് സ്റ്റേഷൻ (104), മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ (106) എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവിസെന്ന് ആർ.ടി.എ സി.ഇ.ഒ അഹ്മദ് ഹാഷിം ബഹ്റോസ്യാൻ പറഞ്ഞു.
ഇതിനായി ഡീലക്സ് വോൾവോ ബസുകളാണ് ഉപയോഗിക്കുന്നത്. വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായ മികച്ച യാത്രാനുഭവം നൽകുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സന്ദർശകർക്കായി മൂന്ന് ഇലക്ട്രിക് അബ്ര സർവിസുകളാണ് നടപ്പാക്കുന്നത്.