ഷാർജ : നിര്‍മിത ബുദ്ധിയുടെ നവ ലോകത്ത് റോബോട്ട് നിര്‍മാണം പോലുള്ള ശാസ്ത്രകണ്ടുപിടിത്തങ്ങളിൽ കുട്ടികൾക്ക് താത്പര്യം കൂടുതൽ ലോകത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്ന A I കുട്ടികളെയും ഏറെ ആകർഷിക്കുന്നുണ്ട് കുട്ടികള്‍ക്ക് സുരക്ഷിതവും, കെട്ടുറപ്പുള്ളതുമായ ഭാവിരൂപപ്പെടുത്താനുള്ള അവസരം കൂടിയാണ് മേളയുടെ ലക്ഷ്യമെന്നും ശില്‍പശാലകള്‍ക്ക് സാരഥ്യം വഹിക്കുന്ന വര്‍ പറയുന്നു. ശില്‍പശാലയില്‍ കുട്ടികളുണ്ടാക്കിയ കൊളോഷുകള്‍ക്ക് മുന്തിയ അര്‍ത്ഥതലങ്ങളുണ്ടെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സാങ്കേതിക നിര്‍മാണങ്ങളും കുട്ടികള്‍ക്ക് മേളയിലൂടെ പരിശീലിപ്പിക്കും.
കുട്ടികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ശില്പശാലകളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് വിവിധ സ്‌കൂള്‍ അധികൃതരും പറയുന്നു. ഇന്ന് കുട്ടികളുടെ വായനോത്സവത്തില്‍ ‘കട്ട് ആന്‍ഡ് സ്റ്റിക്’ ആശയത്തില്‍ പത്രക്കടലാസുകള്‍, മാഗസിന്‍ പേജുകള്‍ എന്നിവയടക്കമുപയോഗിച്ച് പുതിയ ദൃശ്യരൂപമായ’ കൊളോഷ് സൃഷ്ടിച്ച് ശ്രദ്ധ നേടി. ഇത്തവണ ശില്‍പശാലയില്‍ കൊളോഷ് നിര്‍മാണത്തില്‍ നെല്‍സണ്‍ മീഡിയാ കമ്പനിയുടെ ജനറല്‍ മാനേജര്‍ സാറാ മൈസര്‍ നേതൃത്വം നല്‍കി. നിങ്ങളുടെ മസ്തിഷ്ക്കത്തെ പരിശീലിപ്പിക്കു എന്ന തലക്കെട്ടിൽ നടക്കുന്ന വായനോത്സവം കുട്ടികളെ ഏറെആകര്ഷിക്കുന്നുണ്ട്