ഷാര്‍ജ: ഷാർജ ചിൽഡ്രൻസ് റീഡിങ്ങ് ഫെസ്റ്റിവൽ കുരുന്നുകളുടെ ഉത്സവം വിദ്യാർത്ഥികൾക്കിത് വലിയാനുഭവങ്ങൾ നൽകുന്നു കുരുന്നുകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും വായനാശീലം വളര്‍ത്തുകയുമാണ് മേളയുടെ പ്രധാന ലക്ഷ്യം. കുട്ടികളെ സംബന്ധിച്ച് വിനോദത്തിലൂടെ വിഞ്ജാനത്തിലേക്കെത്തുന്ന മനോഹരമായ അനുഭവമാണ് ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍.
ചില്‍ഡ്രൻസ് റീഡിങ് ഫെസ്റ്റിവലിന്റെ പതിനാലാം പതിപ്പാണ് ഇത്തവണത്തേത്. പുസ്തകോല്‍സവത്തിനൊപ്പം കുട്ടികൾക്കായി വ്യത്യസ്തമായ ശില്‍പശാലകളും ഒരുക്കിയിരിക്കുന്നു. ശാസ്ത്രം, റോബോട്ടിക്സ്, കരകൗശല വസ്തുക്കളുടെ നിര്‍മാണം, ചിത്രരചന തുടങ്ങി വിവിധ മേഖലകളെ അധികരിച്ച് ശില്‍പശാലകൾ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ മനസിലെ ഭാവനക്ക് അനുസരിച്ച്, അവര്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ വര്‍ണങ്ങൾ ചാലിച്ച് നിറം ചാര്‍ത്താന്‍ അവസരം നല്‍കുന്നതാണ് ഈ മുറി.
റീഡിങ് ഫെസ്റ്റിവലിന്റെ അവിഭാജ്യഘടകമായ പുസ്തകോത്സവത്തില്‍ 141 പ്രസാധകരാണ് പങ്കെടുക്കുന്നത്. യുഎഇയില്‍ നിന്നാണ് കൂടുതല്‍ പ്രസാധകരുള്ളത്. ലെബനൻ, ഇന്ത്യ, യുകെ തുടങ്ങി ഒരു ഡസനിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ റീഡിങ് ഫെസ്റ്റിവലില്‍ ഉണ്ട്. മലയാളത്തിലടക്കമുള്ള പുസ്തകങ്ങളും ലഭിക്കും.