ദുബൈ: യു.എ.ഇയിലെ കാസർക്കോട് ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കെസെഫ് (കാസർക്കോട് എക്സ്പാട്രിയേറ്റ് സോഷ്യോ എക്കണോമി ഫോറം) പുതിയ ചെയർമാനായി നിസാർ തളങ്കരയെ തിരഞ്ഞെടുത്തു. ഹരീഷ് മേപ്പാടാണ് സെക്രടറി ജനറൽ. ട്രഷറർ: എം.സി ഹനീഫ. മറ്റു ഭാരവാഹികൾ: ഹംസ തൊട്ടി, നാരായണൻ നായർ, ഹനീഫ് ചെർക്കള, അബ്ദുല്ല ബേക്കൽ, ഷൗക്കത്ത് പൂച്ചക്കാട് (വൈസ് ചെയർമാൻമാർ),
താഹിറലി പൊറപ്പാട്,
ദിവാകരൻ, കെ.എം സുധാകരൻ, മുഹമ്മദ് ചൗക്കി, മുനീർ പടിഞ്ഞാർ, (ജോ. സെക്രടറിമാർ), കെ.എം അബ്ബാസ് (ഓഡിറ്റർ). റിട്ടേണിങ് ഓഫീസർമാരായ ബാലകൃഷ്ണൻ തച്ചങ്ങാട്, റാഫി പട്ടേൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
ജന. ബോഡി യോഗത്തിൽ ചെയർമാൻ ബി.എ മഹ്മൂദ് അധ്യക്ഷത വഹിച്ചു. മാധവൻ അണിഞ്ഞ സ്വാഗതം പറഞ്ഞു. അമീർ കല്ലട്ര കണക്ക് അവതരിപ്പിച്ചു.
കേരളത്തിൽ ദേശീയ പാത വികസന പശ്ചാത്തലത്തിൽ, കാസർകോട് ജില്ലയിൽ കുറേക്കൂടി അടിപ്പാതകളും മേൽപാലങ്ങളും വേണമെന്ന് ജനറൽ ബോഡി കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജനസാന്ദ്രത കൂടിയതും വീതി കുറഞ്ഞതുമായ പ്രദേശമാണ് കാസർകോട്. പല പ്രദേശങ്ങളും തീർത്തും വെട്ടിമുറിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത് .കാൽനട യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് .ദുരിതം വർധിക്കാനാണ് സാധ്യത -കെസെഫ് ജനറൽ ബോഡി യോഗം ചൂണ്ടിക്കാട്ടി. പ്രസ്തുത വിഷയത്തിന് പരിഹാരം ഉണ്ടാവണമെന്ന് യോഗം സർക്കാരുകളോട് ആവശ്യപ്പെട്ടു.