കോളിയടുക്കം: സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമാസ് യൂത്ത് ഫ്രണ്ട്സ് കോളിയടുക്കത്തിന്റെ സിൽവർ ജൂബിലി ആഘോഷക്കമ്മിറ്റി സ്വാഗതസംഗം രൂപികരിച്ചു. ജനുവരി അവസാനവാരമാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. സംഘാടകസമിതി യോഗത്തിൽ MAഅഹമ്മദാജിയെ ചെയർമാനായും മുനാവർ T M കൺവീനർ ഹാഷിം ദേളി ട്രഷറയും 51അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഖുർആൻ പാരായണ മത്സരം മഹദ് ഗാനം ദഫ്മുട്ട് മത്സരം ബുർദ മജ്‌ലിസ് മതപ്രഭാഷണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും നമാസ് യൂത്ത് ഫ്രണ്ട്സ് പ്രസിഡണ്ട് ഹാഷിം ദേളി അധ്യക്ഷത വഹിച്ചു ഹാരിസ് വിഷയ അവതരണം നടത്തി കോളിയടുക്കം മുബാറക്ക് ജുമാമസ്ജിദ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞ് മസ്ജിദ് സെക്രട്ടറി അബ്ദുൽ ഖാദർ മുനവർ TM
ശഫി M A മൊയ്തീൻ NA ഫൈസൽ K ഇസ്മായിൽ ഫൈസൽ കോളിയടുക്കം റൗഫ് കോളിയടുക്കം തുടങ്ങിയവർ സംസാരിച്ചു.