മാതൃകാപരമായ ഇടപ്പെടുകളാണ് കുടുംബാ ന്തരീക്ഷത്തിൽ മാതാപിതാക്കളിൽ നിന്നു ഉണ്ടാവേണ്ടത്. എന്നും അനുസരണമല്ല, അനകരണമാണ് കുട്ടിയുടെ പ്രകൃതംഎന്നും ഡോക്ടർ എം കെ മുനീർ അഭിപ്രായപ്പെട്ടു
ന്യൂ ജൻ മോശക്കാരല്ല. അവരെ വഴി നടത്താൻ, വഴി അറിയുന്ന ഒരാൾ വേണം. അതാണ് രക്ഷിതാവ്.
അവരോടുള്ള സ്നേഹം ഉള്ളിൽ കൊണ്ടു നടന്നാൽ പോരാ, പ്രകടിപ്പിച്ചു കൊണ്ട് അവരെ ബോദ്ധ്യപ്പെടുത്താൻ കഴിയണം.
കുട്ടികൾക്ക് ഇഷ്ടമുള്ളതെല്ലാം നൽകുമ്പോൾ, പഴയ കുട്ടി കരുതിയത് “അത് താങ്ങാളോടു സ്നേഹ പ്രകടനമാണെന്നന്നാണ്. ”
എന്നാൽ ഡിജിറ്റൽ പശ്ചാത്തലത്തിൽ ജീവിക്കുന്ന ന്യൂ ജൻ കരുതുന്നത്, അവയൊക്കെ രക്ഷിതാക്കളുടെ ബാധ്യതയെന്നാണ്.അപ്പോൾ പിന്നെ സ്നേഹം എന്താണെന്ന് പ്രത്യേകമായി അവരെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.. ഈ ബോദ്ധ്യപ്പെടലിനാവശ്യമായ മാതൃകാപരമായ ഇടപ്പെടുകളാണ് കുടുംബാ ന്തരീക്ഷത്തിൽ മാതാപിതാക്കളിൽ നിന്നു ഉണ്ടാവേണ്ടത്.
“അനുസരണമല്ല, അനുകരണമാണ് കുട്ടിയുടെ പ്രകൃത”മെന്ന തിരിച്ചറിവുണ്ടാകുകയും അതനുസരിച്ച് ബോധപൂർവ്വമുള്ള ഇടപ്പെടലുകൾ രക്ഷിതാക്കളിൽ നിന്നുണ്ടായാൽ മക്കളെ വഴി പിഴക്കാതെ നല്ല വരക്കാൻ കഴിയുമെന്ന്
അബ്ദുൾ അസീസ് മാസ്റ്റർ കാഞ്ഞങ്ങാടിൻ്റെ “ജീവിതത്തന്നത്തിൻ്റെ കാണാപ്പുറങ്ങൾ തേടി ” എന്ന പുസ്തകം ഷാർജയിൽ ….
പ്രകാശനം നിർവഹിച്ചുകൊണ്ട് മുൻ മന്ത്രി എം.കെ.മുനീർ പ്രസ്ഥാവിച്ചു.
ദുബായ് നാല്പത്തിയൊന്നാമത് ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാർജ എക്സ്പോ സെന്ററിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ അക്ഷര പെരുമ പരിവാടിയിൽ മുൻ കാസർഗോഡ് ജില്ലാ കെ.സ്.ടി.യു സെക്രട്ടറിയും, കേരള വഖഫ് ബോർഡ് പ്രീമാരിറ്റൽ റിസോർസ് പെർസൻ അബ്ദുൾ അസീസ് മാസ്റ്റർ കാഞ്ഞങ്ങാട് രചിച്ച ജീവിത രസതന്ത്രത്തിന്റെകാണാപ്പുറങ്ങൾതേടി എന്ന പുസ്തകം യു എ ഇ തല പ്രകാശനം എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹ്മദ് സാജുവിന്ന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹംദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ്
എം സി ഹുസൈനാര് ഹാജി ഉദ്ഗാടനം ചെയ്തു. ദുബായ് കെ എം സി സി ഭാരവാഹികളായ ഹംസ തൊട്ടി , ഹനീഫ് ചെർക്കള , റഈസ് തലശേരി ,അഷ്റഫ് കൊടുങ്ങല്ലൂർ . സാദിഖ് തിരുവനതപുരം മാധ്യമപ്രവർത്തകരായ ജലീൽ പട്ടാമ്പി , എൻ എ എം ജാഫർ , മുജീബ് മെട്രോ ,സി ബി കരീം ചിത്താരി, ജമാൽ ബൈത്താൻ കേരള വഖഫ് ബോർഡ് പ്രീമാരിറ്റൽ റിസോർസ് പെർസൻ അബ്ദുൾ അസീസ് മാസ്റ്റർ കാഞ്ഞങ്ങാട് ജില്ലാ കെ എം സി സി ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ
ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം ,റഷീദ് ഹാജി കല്ലിങ്ങൽ .സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് ,അഷ്റഫ് പാവൂർ ,യൂസുഫ് മുക്കൂട് ,മണ്ഡലം പ്രധാന ഭാരവാഹികളായ
ഫൈസൽ പട്ടേൽ , ഡോക്ടർ ഇസ്മായിൽ ,
ഇബ്രാഹിം ബേരികെ .റഷീദ് ആവിയിൽ ,
ഷബീർ കൈതക്കാട് , മൻസൂർ മർത്യാ .സൈഫുദ്ദീൻ മൊഗ്രാൽ .യൂസുഫ് ഷേണി .അബ്ദുല്ല ഗോവ ,തുടങ്ങിയവർ സംബന്ധിച്ചു ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദി പറഞ്ഞു