അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ പരിശോധന തുടരുന്നതിനിടെ വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വില്ല നാല് കുടുംബങ്ങൾക്കായി കീഴ് വാടകക്ക് നൽകിയ പ്രധാന വാടകക്കാരന് അബുദാബി കോടതി64 ലക്ഷം രൂപ പിഴ വിധിച്ചു . തന്റെ സമ്മതമില്ലാതെ വില്ല വിഭജിച്ച് നൽകിയതിന് ശേഷം വില്ലയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിഉടമസ്ഥൻ വാടകക്കാരനെതിരെ ഒരുകോടി രൂപയിലേറെ നഷ്ടപരിഹാരമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. എമിറേറ്റിലെ ഭവന നിയമങ്ങളുടെലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഉടമസ്ഥന്റെ വാദങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തുകയും നഷ്ടപരിഹാരമായി 64 ലക്ഷം രൂപ വാടകക്കാരൻഉടമസ്ഥന് നൽകണമെന്ന് വിധിക്കുകയും ചെയ്തു. കൂടാതെ ഉടമസ്ഥന്റെ നിയമപരമായ ചെലവുകളും വാടകക്കാരൻ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.