ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടത് അനുകൂലമാക്കാൻ ഒരുങ്ങി പ്രവാസികൾ. ചരിത്രത്തി ലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യംഇന്ന് 80 പിന്നിട്ടതോടെ പരമാവധി പണം നാട്ടിലേക്ക്അയക്കാൻ നിരവധി ആളുകളാണ് വിവിധ എക്‌സ്‌ചേഞ്ചുകളിൽ എത്തുന്നത്.
ഇന്ന് രാവിലെ ഡോളറിനെതിരെ79 രൂപ 99 പൈസ നിരക്കിൽ ആരംഭിച്ച് പെട്ടന്ന് തന്നെ 80 രൂപ 6 പൈസ എന്ന ചരിത്രത്തിലെ ഏറ്റവും വലിയനഷ്ടത്തിലേക്ക് രൂപ കൂപ്പുകുത്തുകയായിരുന്നു .ഇന്നലെ 7 പൈസയുടെ നേട്ട ത്തിൽ 79 രൂപ 98 പൈസയിൽആയിരുന്നു ക്ളോസിങ് .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന താണ് രൂപയുടെ മൂല്യംഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു.
വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയതിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ ..1000 ഇന്ത്യൻ രൂപക്ക് 45 ദിർഹം99 ഫിൽസ് ആണ്. ഒരുUAE ദിർഹം കൊടുത്തൽ 21 രൂപ 74 പൈസ പൈസ ലഭിക്കും. വിവിധ എക്സ്ചേഞ്ചുകളിൽ നേരിയഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.