UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി . മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ബോധവൽക്കരണം ഊർജിത മാക്കി യത്.പൊതുഗതാഗത ബസുകളുടെ സ്ക്രീനിലും ബോധ വൽക്കരണം ഹ്രസ്വചിത്രം പ്രദർശിപ്പിച്ചിരുന്നു. യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ ഏറ്റവും അനുയോജ്യ മാർഗമാണ് സിനിമ സ്ക്രീനുകളെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറ ക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹാമിരി പറഞ്ഞു. നോവൊ സിനിമാസുമായി സഹകരിച്ചാണ് പദ്ധതി. അപകടങ്ങൾ കുറച്ച് പൊതുസുരക്ഷ വർധിപ്പിക്കുക യാണ് ലക്ഷ്യം.കർശന നിയന്ത്രണങ്ങൾക്കിടയിലും ഈ വർഷം ജൂൺ വരെയുണ്ടായ അപകടങ്ങളിൽ 17 പേർക്കു ഗുരുതര പരുക്കേറ്റു. കഴിഞ്ഞവർഷം 2 പേർ മരിക്കുകയും 8 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അപകട നിരക്ക് ഉയർന്ന പശ്ചാത്തലത്തിലാണ് ബോധവൽക്കരണം. മണിക്കൂറിൽ 20 കി.മീ ആണ് പരമാവധി വേഗം. ഹെഡ് ലൈറ്റും ടെയ്ൽ ലൈറ്റും നിർബന്ധം.വാഹനത്തിനു യോജിച്ചവിധം ഹോൺ ഉണ്ടാകണം. മുന്നിലെയും പിന്നിലെയും ടയറുകളിൽ ബ്രേക്കിങ് സംവിധാനം ഉറപ്പുവരുത്തണം. യുഎഇയിലെ കാലാവസ്ഥയ്ക്കു യോജിച്ച സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാകണം. നിലവാരമുളള ടയറുകൾ ഉപയോഗിക്കണമെന്നും നിർദേശിച്ചു.