ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടിനേരിട്ടതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നു . ഇന്നലെ8 പൈസയുടെ തകർച്ചയോടെ ഒരു ദിർഹത്തിന്റെ വില 21രൂപ .74 പൈസ എന്ന സർവകാല റെക്കോർഡിലെത്തി. 21.66 ആയിരുന്നു കഴിഞ്ഞദിവസങ്ങളിലെ വിനിമയ നിരക്ക്. 21.72ൽ ആണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. വൈകിട്ടോടെ 2 പൈസ കൂടി താഴ്ന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്കിൽ ദിർഹം എത്തി. ദിർഹവുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞതോടെയാണ് നാട്ടിലേക്കു പണം അയയ്ക്കാൻ പ്രവാസികളുടെതിരക്ക് കൂടിയത് . ഇന്ന് ആയിരം ഇന്ത്യൻ രൂപയ്ക്ക് 46 ദിർഹം 21 ഫിൽസാണ് .ഒരു യു എ ഇ ദിർഹം കൊടുത്താൽ 21 രൂപ 64 പൈസലഭിക്കുംദിർഹത്തിന്റെ മൂല്യം വർധിക്കും എന്നു കരുതി സ്വരുക്കൂട്ടി വച്ചിരിക്കുന്ന പണം നാട്ടിലേക്ക് അയയ്ക്കാൻ പറ്റിയ സമയമാണിതെന്നും ഇവിടത്തെചലവുകൾ അൽപം നിയന്ത്രിച്ചു ശമ്പളത്തിൽ നിന്നു കൂടുതൽ പണം അയയ്ക്കുന്നതിലും തെറ്റില്ലെന്നുമാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത് . .അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെട്ടു. .വരും ദിവസങ്ങളിൽ രൂപയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നു വിലയിരുത്തൽ .