ദുബായിലെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾസംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സൗജന്യമായാണ് സേവനംനടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ 10000 അപേക്ഷകരുടെ മാലിന്യം ശേഖരിച്ചു സംസ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് റിയൽഎസ്റ്റേറ്റ് ഡവലപ്മെന്റ് സോണിലും ഫ്രീസോണിലും ഒഴികെയുള്ള താമസക്കാർക്ക് ഓൺലൈൻ സംവിധാനം വഴി സേവനം ലഭ്യമാണ്.പൊതുജനആരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമായ നിലയിൽ മാലിന്യം കുന്നുകൂടുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യം തരംതിരിക്കുന്നതിന്റെയും കൃത്യമായി സംസ്കരിക്കുന്ന തിന്റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കും. മാലിന്യം ശേഖരിക്കുന്നതിന് 3 ടീമുകളെയാണ്നിയോഗിച്ചത്. പുനരുപയോഗ വസ്തുക്കൾ റീസൈക്ലിങ് യൂണിറ്റുകൾക്ക് കൈമാറും. മാലിന്യം നീക്കാനുള്ള ഓൺലൈൻ അപേക്ഷകൾമുനിസിപ്പാലിറ്റിയുടെ നിരീക്ഷണ വിഭാഗം ഫീൽഡിലുള്ള ടീമിനു കൈമാറും. മാലിന്യം ശേഖരിച്ചു സംസ്കരിക്കും വരെയുള്ള മുഴുവൻ കാര്യങ്ങളും അധികൃതർ നിരീക്ഷിച്ച് ഉറപ്പുവരുത്തും.