യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക് അംഗീകാരം നൽകി. രാജ്യത്തെ സമഗ്രസമ്പദ്വ്യവസ്ഥയാക്കി മാറ്റിയെടുക്കുകയെന്ന ദൗത്യത്തിന് ഊർജം പകരുന്നതിനുള്ള നയപരിപാടികളാണ്യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ വിഭാവനം ചെയ്തിരിക്കുന്നത്.ഉൽപാദനം, ഭക്ഷ്യവിഭവങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം എന്നീ നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള നയങ്ങൾക്കാണ് ഇപ്പോൾഅംഗീകാരം നൽകിയിരിക്കുന്നത്. ‘പുനരുപയോഗം സാധ്യമാകാത്ത രീതിയിലുള്ള ഉൽപാദനവും ഉപഭോഗവുംപാഴാകുമെന്നാണ് സുസ്ഥിര വികസനമെന്ന ആധുനിക സങ്കൽപത്തിൽ കണക്കാക്കപ്പെടുന്നത്.വിലയേറിയവസ്തുക്കളും വിഭവങ്ങളും ഉപയോഗത്തിനുശേഷവും പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക്മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്‍റെ ദീർഘകാലത്തേക്കുള്ള സാമൂഹിക-സാമ്പത്തികഅഭിവൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിലുള്ള സമീപനമാണ് ഇതിൽസ്വീകരിച്ചിരിക്കുന്നതെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രിയും ഭക്ഷ്യ സുരക്ഷ സഹമന്ത്രിയുമായമറിയം അൽ മുഹൈരി പറഞ്ഞു.2031ഓടെ ഉൽപാദന മേഖലയുടെ ശേഷി ഇരട്ടിയാക്കുന്നതിന് 10 ബില്യൺദിർഹത്തിന്‍റെ നിക്ഷേപം നടത്തുമെന്ന് അബൂദബി സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.ഇതടക്കംസാധ്യമാകുന്ന 22 നയങ്ങൾക്കാണ് യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ അനുമതിനൽകിയിരിക്കുന്നത്. മാലിന്യത്തിൽ നിന്ന് വിഭവത്തിലേക്ക്, പുനരുപയോഗം, പുനരുൽപാദനം, ആർട്ടിഫിഷ്യൽഇന്‍റലിജൻസ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നയങ്ങൾ രൂപവത്കരിച്ചിരിക്കുന്നത്.