യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്ന് യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.നിർബന്ധ മായും മാസ്ക്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കുന്നതിൽ ഒരുവിട്ടുവീഴ്‌ചയും പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .കോവിഡ് സ്ഥിരീകരി ക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നി ല്ലെന്നും അടച്ചിട്ടയിടങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മുഖാവരണം ധരിക്കുന്നതിലും ജനങ്ങൾ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നും അധികൃതർഓർമ്മിപ്പിച്ചു.ഇത്തരം നിയമലംഘനങ്ങൾക്ക് 3000 ദിർഹം വരെയാണ് പിഴ ചുമത്തുക . മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന കർശനമാക്കും.
യുഎഇയില്‍പ്രതിദിന കൊവിഡ് കേസുകള്‍വീണ്ടും 1500ന് മുകളില്‍തുടരുന്നു . ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം ഇന്ന് രാജ്യത്ത് 1,592 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,361 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.പുതിയതായി നടത്തിയ 318,906കൊവിഡ് പരിശോധനകളില്‍നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം ആകെ932,067പേര്‍ക്ക് യുഎഇയില്‍കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍912,587. പേര്‍ഇതിനോടകം തന്നെ രോഗമുക്തരായി. 2,309 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍17,171.കൊവിഡ് രോഗികളാണ് യുഎഇയില്‍ചികിത്സയിലുള്ളത്.