കോവിഡ് മഹാമാരി സമ്പന്ന-ദരിദ്ര രാജ്യങ്ങൾ തമ്മിലുള്ള അന്തരം വെളിപ്പെടുത്തിയതായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. രാജ്യങ്ങൾ തമ്മിലുള്ള അന്തരത്തിന്റെ ആഴം വെളിപ്പെടുത്തിയതിനൊപ്പം അതിന്റെ വിടവ് വർധിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും വികസനംകൈവരിക്കാനും ദാരിദ്ര്യം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിശ്രമങ്ങളുടെ സമയത്താണിതെന്നു അമീർ ചൂണ്ടിക്കാട്ടി.രാജ്യങ്ങൾക്കിടയിലെ സാമ്പത്തികവീണ്ടെ ടുക്കലിൽ തുല്യത കൈവരിക്കാനും ദാരിദ്ര്യവും യുദ്ധക്കെടു തികളും മൂലം ദുരിതം അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനായി സുസ്ഥിരവികസന ലക്ഷ്യങ്ങൾ സംരക്ഷി ക്കാനും കഴിയുന്ന തരത്തിൽ വാക്കുകളും സന്നദ്ധതയും പ്രായോഗിക നടപടികളാക്കി മാറ്റാൻ കഴിയുന്ന സമീപനമാണ്രാജ്യാന്തര സമൂഹം സ്വീകരിക്കേണ്ടതെന്നും അമീർ ആഹ്വാനം ചെയ്തു.. ഖത്തറിന്റെ ജിഡിപിയിൽ ഈ വർഷം 4.9 ശതമാനം വളർച്ചയാണ്കണക്കാക്കുന്നതെന്നും അമീർ വെളിപ്പെടുത്തി. ഊർജ വിലയിലെ വർധനയും സാമ്പത്തിക മേഖലയെ പിന്തുണയ്ക്കാൻ രാജ്യം സ്വീകരിച്ച നയങ്ങളുടെയുംനടപടികളുടെയും ഗുണപരമായ സ്വാധീനവും ആണ് ജിഡിപി വളർച്ചയിലേക്ക് എത്താനുള്ള കാരണം.സാമ്പത്തിക വൈവിധ്യവൽക്കരണ മേഖലയിലെനിയമ ഭേദഗതികൾ ആഭ്യന്തര, വിദേശ നിക്ഷേപത്തിലും കഴിഞ്ഞ വർഷങ്ങളിലായി ഗണ്യമായ വർധനയ്ക്ക് വഴിതെളിച്ചു. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ 2020 നെ അപേക്ഷിച്ച് 2021 ൽ 27 ശതമാനമാണ് വളർച്ച. വരും വർഷങ്ങളിൽ കൂടുതൽ വളർച്ചയിലേക്ക് എത്തുമെന്നാണ്പ്രതീക്ഷയെന്നും അമീർ വ്യക്തമാക്കി.കോവിഡ്, യുക്രെയ്ൻ കലാപം, സമ്പദ് വ്യവസ്ഥ, ദാരിദ്ര്യം, ഭക്ഷ്യ അരക്ഷിതാവസ്ഥ തുടങ്ങി വിവിധ വിഷയങ്ങളെഅഭിസംബോധന ചെയ്തു കൊണ്ടുള്ള അമീറിന്റെ പ്രസംഗം ഫിഫ ലോകകപ്പിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്തു കൊണ്ടാണ് അവസാനിച്ചത്.