ദുബായിൽ പ്രദേശങ്ങളുടെയും നിർമിതകളുടെയും മറ്റും ത്രിമാന ചിത്രങ്ങൾ കൃത്യമായി നിർമിക്കാൻ സാധിക്കുന്ന പ്ലൂറ വ്യൂ സംവിധാനം ദുബായ്മുനിസിപ്പാലിറ്റിസ്വന്തമാക്കി. ആകാശദൃശ്യങ്ങളും പ്രദേശം സംബന്ധിച്ച കൃത്യവിവരങ്ങളു മെല്ലാം ഉൾപ്പെടുത്തിയാണു പ്ലൂറ വ്യൂ സംവിധാനംപ്രവർത്തിക്കുന്നത്. ഇതിനു പുറമേ ഭൂമിയും ആസ്തി എല്ലാം കൃത്യമായി നിർണയിക്കാനുള്ള ജിയോ സ്പെഷൽ ഡിക്‌ഷനറിയിൽ ഉപയോഗിക്കുന്ന ബേസ്മാപ്പിലെ വിവരങ്ങളും പരിഷ്കരിച്ചതായി അധികൃതർ അറിയിച്ചു.മുനിസിപ്പാലിറ്റിയിലെ ജിഐഎസ് സെന്ററിന്റെ സഹായത്തോടെയാണ് വിവരങ്ങൾകാലോചിതമായി കൃത്യമാക്കിയതെന്നു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി അറിയിച്ചു. പത്തു മുതൽ 15 സെന്റീമീറ്റർ വരെകൃത്യതയോടെ ത്രിമാന ചിത്രങ്ങൾ തയാറാക്കാൻ സാധിക്കും.ആകാശ ചിത്രങ്ങളും ഫീൽഡ് സർവേ വിവരങ്ങളും എല്ലാം ചേർത്താണ് ഇവ പരിഷ്കരിച്ചത്. ദുബായുടെ ഡിജിറ്റൽ സർഫേസ് മോഡൽ (ഡിഎസ്എം), ഡിജിറ്റൽ ടെറൈൻ മോഡൽ(ഡിടിഎം) എന്നിവയ്ക്കുള്ള വിവരങ്ങളും ജിഐഎസ് കേന്ദ്രംനൽകി. ജിയോ സ്പേഷ്യൽ നിർമിത ബുദ്ധി ഉപയോഗിച്ച് ദുബായിലെ ഹരിത പ്രദേശങ്ങളും കൃത്യമായി കണ്ടെത്തി രേഖപ്പെടുത്തിയിട്ടുണ്ട്. കാലാകാലംകൃത്യമാക്കാൻ സാധിക്കുന്നതാണ് ബേസ് മാപ്പിലെ വിവരങ്ങൾ.ദുബായുടെ ഭൂപ്രകൃതിയും സൗകര്യങ്ങളും സംബന്ധിച്ച ഡിജിറ്റൽ വിവരങ്ങളുടെക്രോഡീകരണമാണ് ജിയോ സ്പെഷൽ ഡിക്‌ഷണറിയിൽ നടക്കുന്നത്.