യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നതിനാൽ, കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴ സഹായകമാകും. ഇൗയാഴ്ച അവസാനത്തോ ടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ വേനൽക്കാലത്ത് എല്ലാ ആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യംവഹിച്ചേക്കാമെന്നും ഇന്ത്യയിൽ നിന്നു മൺസൂൺ ന്യൂനമർദം അനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണ മല്ലെന്നും ദേശീയകാലാവസ്ഥാ നിരീക്ഷകൻ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽരാജ്യത്ത് ഈർപ്പം ഉണ്ടായിരിക്കു മെന്നും രാവിലെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും വ്യക്തമാക്കി.