ഷാർജ: ഏകതയുടെ നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്റെ ആറാം ദിവസമായ വ്യാഴാഴ്ച രാത്രി സംഗീതജ്ഞൻ മാങ്കൊമ്പ് രാജേഷ് നവരാത്രി കൃതി സമർപ്പണം നടത്തി. ബുധനാഴ്ച ഐശ്വര്യലക്ഷ്മി കെ.എസ് പ്രതിഭ സംഗീതാർച്ചനയും കോട്ടയം രമ്യ ജോഷി വിദ്വാൻ സംഗീതാർച്ചനയും നടത്തി. തുടർന്ന് സംഗീതജ്ഞൻ ആചാര്യ മോഹൻകുമാർ നവരാത്രി കൃതി (കൃതി – ജനനി മാമവ, രാഗം-ഭൈരവി) സമർപ്പണം നടത്തി.
കാർത്തിക് മേനോൻ വയലിനിലും പാലക്കാട് കൃഷ്ണരാജ് മൃദംഗത്തിലും അകമ്പടി സേവിച്ചു. ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള ഒട്ടേറെ സംഗീതജ്ഞരാണ് സംഗീ-തോത്സവത്തിൽ സംഗീതാരാധന നടത്തുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആണ് ഒക്ടോബർ 25 വരെ നീണ്ടു നിൽക്കുന്ന സംഗീതോത്സവം നടക്കുന്നത്. ഏകത വിദ്യാരംഭം ചടങ്ങുകൾ 26-നു തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് സൂം പ്ലാറ്റ്ഫോമിൽ ആരംഭിക്കും