പോസ്റ്റിന്റെ പൂർണരൂപം
ഫാസിസത്തിന്റെ ഭീകരമുഖം കേരളത്തിൽ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്.
പ്രതിഷേധങ്ങളെ ഗുണ്ടായിസം കൊണ്ട് നേരിടുന്ന സി.പി.എം കേരളത്തെ കലാപ ഭൂമിയാക്കുകയാണ്!!!
മൂന്ന് തവണ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയുമായിരുന്ന സമുന്നതനായ നേതാവ് ശ്രീ. എ.കെ ആന്റണി കെ. പി.സി.സി ആസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ഡി. വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ അക്രമം നടന്നത് . ഇത് അത്യന്തം ദൗർഭാഗ്യകരമാണ്.
കേരളത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത അക്രമ പരമ്പരകൾക്കാണ് സി.പി.എം നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. അക്രമങ്ങൾ കൊണ്ട് പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്നതും സ്വർണ്ണക്കടത്ത് സംബന്ധിച്ച ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്നതും വെറും വ്യാമോഹം മാത്രമാണെന്ന് ഹോണറബിൾ ചീഫ് മിനിസ്റ്ററിനെ ഓർമിപ്പിക്കുന്നു.
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് സ്വന്തം അണികളെ പറഞ്ഞു വിട്ട് പ്രകോപനം സൃഷ്ടിച്ചു കേരളത്തെ കലാപഭൂമിയാക്കാൻ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള ഹോണറബിൾ ചീഫ് മിനിസ്റ്റർ ശ്രമിക്കരുത്.
സമാധാനപരമായ പ്രതിഷേധങ്ങൾ ആർക്കും എവിടെയുമാകാം എന്നാൽ അത് പാർട്ടി ഓഫിസിന്റെ മുറ്റത്തേക്ക് ആകാമോ? പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് പോകുന്നതിൻ്റെ ഉദ്ദേശമെന്ത്…………?
ഹോണറബിൾ ചീഫ് മിനിസ്റ്റർ താങ്കൾ തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്!!