ദുബായ് :ഈ വേനൽക്കാലത്ത് പുതിയ ഓഫറുകളും മികച്ച മൂല്യവും ഉറപ്പ് വരുത്തി സന്ദർശകരെ സ്വീകരിക്കാൻ 60-ലധികം ഹോട്ടലുകളുടേയും റിസോർട്ടുകളുടേയും കൂട്ടായി ‘സ്റ്റേ മോർ പേ ലെസ്’ എന്ന സംരംഭത്തിന് നഗരമാകെ തുടക്കം കുറിച്ചു.
സന്ദർശകരെ അവരുടെ കുടുംബത്തോടൊപ്പം മികച്ച വേനൽക്കാല അവധി ആസൂത്രണം ചെയ്യാനും മറക്കാനാവാത്ത പുതിയ ഓർമ്മകൾ സൃഷ്ടിക്കുവാനും ദു ബായ് ഈ ക്യാമ്പയിനിലൂടെ പ്രോത്സാഹിപ്പിക്കുന്നു. നഗരത്തിലെ ഉയർന്ന ഒക്ടേൻ ആകർഷണങ്ങളിൽ നിങ്ങളുടെ ഗെയിമർ കഴിവുകൾ പരീക്ഷിക്കുന്നതിനും കുട്ടികൾക്ക് ചില മികച്ച തീം പാർക്കുകൾ, ഇൻഡോർ ജംഗിൾസ്, സ്കൈസ്ലോപ്പുകൾ എന്നിവയിലും മറ്റും ആവേശത്തിൽ മുഴുകാനുള്ള സൗകര്യങ്ങളും ക്യാമ്പയിൻ വഴി ഒരുക്കിയിട്ടുണ്ട്.