മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഉടനീളം ഗൂഗിൾ മാപ്പിലെ സ്ട്രീറ്റ് വ്യൂവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഐക്കണിക് ലാൻഡ്മാർക്കാണ് ദുബായിലെ ബുർജ് ഖലീഫ. കഴിഞ്ഞ വർഷം ഈ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ട്രീറ്റ് വ്യൂ ലൊക്കേഷനുകൾ ഗൂഗിൾ ഇന്ന് പ്രഖ്യാപിച്ചു.ആദ്യ പത്ത് സ്ഥാനം കരസ്ഥമാക്കിയവ
1_ബുർജ് ഖലീഫ _യു.എ.ഇ
2_കഅബ – സൗദി അറേബ്യ
3_ഗിസ നെക്രോപോളിസ് – ഈജിപ്ത്
4_മസ്ജിദ് അൽ ഹറാം – സൗദി അറേബ്യ
5_ഗിസയിലെ വലിയ പിരമിഡ് – ഈജിപ്ത്
6_അൽ മസ്ജിദ് ആൻ നബവി – Saudi Arabia
7_ബുർജ് അൽ അറബ് – യു.എ.ഇ
8_ ഗിസയിലെ സ്ഫിങ്ക്സ് – ഈജിപ്ത്
9_ദുബായ് ഫൗണ്ടൻ – യു.എ.ഇ
10_ദുബായ് ഇന്റർനാഷണൽ എയർപോർട്ട് – യു.എ.ഇ
ലോകത്തിന്റെ സമ്പൂർണ്ണ കാഴ്ച ആളുകൾക്ക് അവരുടെ കമ്പ്യൂട്ടറിൽ നിന്നോ ഫോണിൽ നിന്നോ കണ്ട് തന്നെ സ്ഥലങ്ങൾ അനുഭവിക്കാൻ സഹായകരമാവുന്ന ഒന്നാണ് സ്ടീറ്റ് വ്യൂ. ലോകമെമ്പാടുമുള്ള സ്ഥലങ്ങളുടെ 360 ചിത്രങ്ങൾ പകർത്താൻ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇമേജറി ഉപയോഗിക്കുന്നു.
സ്ട്രീറ്റ് വ്യൂ ആദ്യമായി 2013-ൽ യു.എ.ഇ.യിലെ മെനയിലാണ് ആരംഭിച്ചത്. ഇതിലൂടെ ജോർദാൻ, ടുണീഷ്യ, യു.എ.ഇ. മറ്റും ഉൾപ്പെടുന്ന പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആളുകൾക്ക് സഹായകമായി.മൊറോയിലെ പിരമിഡുകൾ ആണ് പുതുതായി സ്ട്രീറ്റ് വ്യൂവിൽ ഇടം നേടിയിരിക്കുന്ന ലാൻഡ് മാർക്ക്.