ദുബായ്: പ്രൊജക്റ്റ്, കൺസ്ട്രക്ഷൻ സൈറ്റുകളിലെ തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ അവധി നൽകുമെന്ന അറിയിപ്പുമായി ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE).
വേനൽക്കാലത്ത് ഉയർന്ന താപനില ഏൽക്കാനുള്ള സാധ്യത ഒഴിവാക്കുക എന്നതിലൂടെ തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്.
തിങ്കൾ മുതൽ ശനി വരെ (രാവിലെ 8 മണി രാത്രി 8 വരെ) 600590000 എന്ന കോൾ സെന്റർ വഴി മധ്യാഹ്ന ഇടവേള ലംഘിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടുകൾ നൽകാവുന്നതായി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് വിവിധ ഭാഷകളിലായി സജ്ജമാക്കിയിരിക്കുന്നു.