ജൂൺ_7, ലോക ഭക്ഷ്യ സുരക്ഷാ ദിനം.
യുണൈറ്റഡ് നാഷണലിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2018 മുതൽ ആരംഭം കുറിച്ച ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ദിനമാണ് ഇന്ന്.2019ൽ ലോകാരോഗ്യ സംഘടനയും FAO യുമായി ചേർന്ന് ഈ വിഷയം എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നുവെന്ന് ലോകമെമ്പാടും ബോധവൽക്കരിക്കപ്പെടാനായി ആചരിച്ചു വരുന്നു.
” സുരക്ഷിതമായ ഭക്ഷണം, മികച്ച ആരോഗ്യം ” ഈ വർഷത്തെ ബോധവൽക്കരണ സന്ദേശമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു.
ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഭക്ഷണം, എന്നാൽ അതുതന്നെ ജീവന് ആപത്തായി മാറിക്കഴിഞ്ഞിരിക്കുന്നു.
മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ജീവിതശൈലികൾ പോലെ മാറിമറിഞ്ഞു വരുന്ന ഭക്ഷണരീതികളും. അത്പോലെ തന്നെ മാറിവരുന്ന ആരോഗ്യ പ്രശ്നങ്ങളും ആശങ്കകൾ ഉയർത്തുന്നു.
പരിഷ്കരണങ്ങളാൽ നിറഞ്ഞയിടങ്ങളിൽ പുത്തൻ പേരുകളിൽ അലങ്കരിച്ചു വിളമ്പി നാം കഴിക്കുന്ന ഭക്ഷണം കേട്ടുകേൾവി പോലുമില്ലാത്ത പുത്തൻ രോഗങ്ങൾക്കാണ് ക്ഷണം നൽകുന്നതെന്ന് അറിയാതെ പോകരുത്.
ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു നേരത്തെ ആഹാരം കൊണ്ട് തന്റെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങളിൽ ചില മനുഷ്യർ, എന്നാൽ ചിലരാവട്ടെ ഓരോ നേരവും വ്യത്യസ്ത രുചികൾ തേടിയുള്ള യാത്രയിലും ചിലപ്പോൾ അത് തന്റെ അവസാന യാത്രയിലേക്കുള്ള വഴിയായേക്കാം എന്നറിയാതെ.
കഴിക്കാനായി ജീവിക്കണോ? അതോ ജീവിക്കാനായി കഴിക്കണോ? ഇതിനുള്ള ഉത്തരം ആവട്ടെ ഇനിയുള്ള ചിന്ത…