“ജീവിതാവസാനം മറ്റുളളവർ നിങ്ങളെ വിലയിരുത്തുന്ന മാനദണ്ഡങ്ങളിൽ ഒന്നാണ്,എത്ര പട്ടിണിപ്പാവങ്ങളുടെ വിശപ്പ് നീ മാറ്റി എന്നത്”..വിശക്കുന്നവരിലേക്ക് തന്റെ കാരുണ്യത്തിന്റെ കൈകൾ നീട്ടിയ അമ്മ..”മദർതെരേസ”,അവരുടെ വാക്കുകളാണ് ഇത്…വിശക്കുന്നവന്റെ മുന്നിൽ ഒരു നേരത്തെ ആഹാരം എങ്കിലും നീട്ടുക മാനുഷികതയുടെ ഏറ്റവും പ്രകടമായ തലം.
2020_കോവിഡ്-19,എന്ന മഹാമാരി ലോകമനുഷ്യരിൽ തീരാദുരിതമായി പെയ്തുകൊണ്ടിരിക്കുന്ന ഈ വേളയിൽ കനിവിന്റെ ഒരു നോട്ടത്തിനായി കാത്തിരിപ്പിലാണ് ലോകജനത…അവരുടെ ഇടയിലേക്ക് തന്റെ പ്രജകൾക്കായ് കാരുണ്യസ്പർശങ്ങളുമായ് ഒരു ഭരണാധികാരി..2017ൽ മുതൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നവരുടെ കീഴിലുളള “മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷിയേറ്റീവ്സ്MBRGI”എന്ന ആഗോള സംരംഭങ്ങൾക്കായുള്ള പ്രസ്ഥാനത്തിന്റെ കീഴിലായി യു.ഏ.ഇ.ലെ ആദ്യത്തെ ഫുഡ് ബാങ്കിന് തുടക്കമായി.അതിന്റെ തലപ്പത്ത് ദുബായ് ഭരണാധികാരിയുടെ ഭാര്യ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂം എന്നവരായിരുന്നു.
ഈ കോവിഡ് കാലത്ത് ജനങ്ങളെ ഏറ്റവും പ്രതിസന്ധിയിലാക്കിയമേഖല ആഹാരമേഖല തന്നെയാണെന്ന് പറയാം.കോവിഡ് കാലത്തിന്റെ തുടക്കം മുതൽ യു.എ.ഇ.ഫുഡ് ബാങ്കിന്റെ കീഴിൽ പലതരം പ്രവർത്തനങ്ങളും ചെയ്തുപോന്നു.”10ദശലക്ഷം ഭക്ഷണം”എന്ന പേരിൽ ഒരു ക്യാമ്പയിന് തുടക്കം കുറിച്ചു. കോവിഡ് -19 മഹാമാരി കാരണം ആരും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കരുത് എന്നലക്ഷ്യത്തോടെ റമദാനിലെ ദിനരാത്രങ്ങളിൽ 116ൽപരം രാജ്യങ്ങളിൽ നിന്നുമായ് 180,000പേരിലേക്കായ് 1500-ഓളം വളണ്ടിയർ മാർ കൈവഴി അതും വെറും ആഴ്ചകൾക്കുള്ളിൽ ചെയ്യാൻ സാധിച്ചു.ലോകമെമ്പാടുമുളള ജനങ്ങളിലും ശ്രദ്ധ ആകർശിച്ച ഈ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ഹെർഹൈനസ് ഹിന്ദ് ബിൻത് മക്തൂം എന്ന മാനുഷികത തുളുമ്പുന്ന വനിതയായിരുന്നു.ഇന്നും തന്റെ കൈകളിലൂടെ വിശക്കുന്നവർക്കായ് ഭക്ഷണം കൂടൂതൽ പേരിലേക്ക് എത്തിക്കാനുളള തീവ്രപ്രയത്നത്തിലാണ് ഇവർ.യു.എ.ഇ.ഗവൺമെന്റും വിവിധ തരം ചാരിറ്റികളും പ്രൈവറ്റ് സ്ഥാപനങ്ങളും ഒക്കെ യു.എ.ഇ.ഫുഡ് ബാങ്കുമായ് കൈകോർത്ത് പുതിയ സംരംഭങ്ങൾ ആരംഭിച്ചുവരികയാണ്. “15.3ദശലക്ഷം ആഹാരം”എന്ന ആശയത്തോചെ “ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരിലേക്കായ് ഇറങ്ങിയിരിക്കുകയാണ്.
ഇതിനിടയിലേക്ക് യു.എൻന്റെ കീഴിൽ നടത്തി വരുന്ന “അറബ് വുമൺ അവാർഡ്സ് “മാനുഷികതയ്ക്കുളള അവാർഡുമായ്”ഹിന്ദ് ബിൻത് മക്തൂമിനെ സമീപിച്ചിരിക്കുന്നത്.ആ അവാർഡ് ഏറ്റവും അനുയോജ്യമായ കൈകളെ തന്നെയാണ് തേടിയെത്തിയിരിക്കുന്നതെന്ന് ഇതിനോടകം തന്നെ മനസ്സിലായി കാണുമല്ലോ.തന്റെ ജനങ്ങളുടെ നല്ലൊരു ഭാവിക്കായ് ഭരണാധികാരികളിൽ നിന്നുളള പൂർണ്ണസഹകരണവും നാടിന്റെ നന്മയ്ക്കായി പ്രവർത്തനാബന്ധരാകുന്ന സ്ത്രീകളടക്കമുളള ഓരോജനങ്ങളുടേയും മികവിൽ തന്നെയാണ് ഈ നേട്ടം കൈവരിച്ചത് എന്ന് പറയുകയാണ് ഹിന്ദ് ബിൻത് മക്തൂം…ഇമറാത്തി സ്ത്രീകൾ പ്രാചീനകാലത്തെ പൂർവികരിൽ നിന്നും അനുകമ്പാമൂല്യം,ഔദാര്യം തുടങ്ങി മാനുഷിക മൂല്യങ്ങൾ പകർന്നു കിട്ടിയവരാണ് എന്നുംഅത് കാത്ത് സൂക്ഷിക്കും എന്നും ഈ അവസരത്തിൽ അവർ ഉണർത്തുകയാണ്.
ഇന്ന് ലോക ഭക്ഷ്യ ദിനം…മേൽപറഞ്ഞ മാതൃകകൾ തികച്ചും ശ്രദ്ധിക്കപ്പെടേണ്ട ദിനം..”വേൾഡ് ഫുഡ് പ്രോഗ്രാം”എന്ന സംഘടനയുടെ കീഴിൽ എല്ലാ വർഷവും ഈ ദിനം ആഘോഷിച്ചു വരുന്നു.1945ൽ പ്രവർത്തനമാരംഭിച്ച ഈ കൂട്ടായ്മ 75വർഷം തികയുകയാണ് ഈ വർഷം. ഒരുപാട് പ്രവർത്തികൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.ചെയ്തു വരികയും ചെയ്യുന്നു.അവരുടെ പ്രവർത്തികളുടെ കിരീടത്തിലേക്കായ് ഒരു പൊൻതൂവൽ ഈ വർഷം തേടിയെത്തിരിക്കുകയാണ്. ലോക സമാധാനത്തിനുളള നോബൽ സമ്മാനം. ലോകമാകെ 100ദശലക്ഷത്തോളം ചിലപ്പോൾ അതിനെക്കാളേറെ മനുഷ്യരിൽ ഭക്ഷണപ്പൊതികളുമായ് എത്താൻ അവർക്ക് കഴിഞ്ഞു. അവരുടെ കണ്ടെത്തൽ പ്രകാരം ഇപ്പോഴും 690ദശലക്ഷത്തോളം മനുഷ്യർ വിശപ്പ് എന്ന വികാരം നെഞ്ചിലേറ്റിയാണ് കിടന്നുറങ്ങുന്നത്.വളരെയധികം ദുഃഖത്തിലാക്കുന്ന മറ്റൊരു കാര്യം ഭൂമിയിലുളള മൊത്തം ഭക്ഷ്യവസ്തുക്കളിൽ മൂന്നിൽ ഒരു ഭാഗവും ഉപയോഗ്യശൂന്യമായി വലിച്ചെറിയപ്പെടുകയാണ്.
വിശപ്പ് എന്ന മഹാരുചി ആസ്വദിച്ചു കഴിയുന്നു ചില മനുഷ്യർ,ചിലരാണെങ്കിൽ തനിക്കു കിട്ടിയ രുചികളൊന്നും പോരാതെ അതിനെയൊക്കെ തട്ടിമാറ്റി കൊണ്ട് പുതുരുചികൾക്കായ് പാതതേടിപോകുകയാണ്.ഈ പാത അവരെ വിശപ്പ് എന്ന മഹാരുചിയിൽ എത്തിച്ചേക്കാം എന്നറിയാതെ.
എത്രതന്നെ അനുഭവങ്ങൾ കൊണ്ടും പാഠങ്ങൾ ഉൾകൊളളാത്ത മനുഷ്യരാശിക്ക് മുന്നിൽ എന്നും മാതൃകകൾ കാട്ടിതന്നിട്ടുണ്ട് ഈ ഭൂമി പലപ്പോഴും.. എല്ലാവരേയും ഊട്ടാൻ നമ്മുടെ കൈകൾക്കാവില്ലേലും വിശപ്പിന്റെ വിളി കേട്ടുറങ്ങുന്നവന്റെ മുന്നിലേക്ക് ഒന്നിനും കൊളളാത്ത രീതിയിൽ ഭക്ഷ്യത്തെ വലിച്ചെറിയാതിരുന്നു കൂടെ… ഓർക്കുക നാളെ ആ കൂട്ട വിളിയിൽ നാം പങ്കാളികളാവില്ല എന്ന് ആരു കണ്ടു.