ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തിയിരിക്കുന്നു .റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ടെലിവിഷനുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI ബാങ്ക് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാകുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 22 വരെയാണ് ഉപഭോക്താക്കൾക്ക് ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ജനുവരി 16 നു പ്ലസ് മെമ്പറുകൾക്ക് ലഭിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കും ഈ ബിഗ് സേവിങ്സ് ഓഫറുകളിലൂടെ നോക്കാവുന്നതാണ് .വിവോ പുറത്തിറക്കിയ Vivo V23 5G ഫോണുകൾ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 2500 രൂപവരെ ഓഫറുകളിൽ ലഭിക്കുന്നതാണ് .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56 ഇഞ്ചിന്റെ HD+ AMOLED ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 90Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10+ സപ്പോർട്ട് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .Sunshine Gold കൂടാതെ Stardust Black എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .