അടുത്ത വർഷം ജനുവരി രണ്ടിന്ന് വരുന്ന നിയമ മാറ്റത്തിൽ
അക്കൗണ്ടുകളിൽ മതിയായ തുകയില്ലാത്ത കാരണം വരുന്ന ചെക്ക്
ബൗൺസ് കേസുകൾ ഇനി മുതൽ ക്രിമിനൽ കുറ്റമല്ല .നിലവിലെ നിയമ
പ്രകാരം ചെക്ക് ബൗൺസ് കേസുകൾ ക്രിമിനൽ പരിധിക്കുള്ളിലാണ്
എന്ന നിയമത്തിനാണ് മാറ്റം വരുന്നത്.എന്നാൽ ബോധ പൂർവമുള്ള
തട്ടിപ്പുകൾ നടത്തിയാൽ ക്രിമിനൽ കുറ്റം ചുമത്തിയേക്കും .ഇതിനെ ഒരു
വാൻ മാറ്റമായിട്ടാണ് യു എ ഈ കാണുന്നത് .കോടതികളിൽ കെട്ടി
കിടക്കുന്ന കേസുകളുടെ ഭാരം കുറക്കാനും ഇത് വഴി സാമ്പത്തിക
മുന്നേറ്റമുണ്ടാക്കാമെന്നും യു എ ഈ പ്രതീക്ഷിക്കുന്നു.നല്ലൊരു ശതമാനം
കേസുകളാണ് കോടതിയിൽ പോകാതെ ഈ വർഷം തീർപ്പാക്കിയതെന്ന്
ദുബായ് അറ്റോർണി ജനറൽ ഈസം അൽ ഹുമൈദാൻ വ്യക്തമാക്കി
.അത് കൊണ്ട് തന്നെ ബാങ്കിങ് അടക്കമുള്ള മേഖലകൾക്ക് ഈ മാറ്റം
നല്ലതാണ് .
പ്രധാന മാറ്റങ്ങൾ
നിയമ ലംഘന ശിക്ഷകൾ
നിയമ ലംഘനം നടത്തുന്നയാളിൽ നിന്നും ചെക്ക് ബുക്ക്
പിൻവലിക്കുക
പരമാവധി അഞ്ചു വർഷത്തേക്ക് പുതിയ ചെക്ക് ബുക്കുകൾ
സ്വീകരിക്കാനുള്ള അവകാശം നിഷേധിക്കുക
തൊഴിൽ പരമായോ വാണിജ്യ പരമായോ ആയ പ്രവർത്തനങ്ങൾ
താത്കാലികമായി നിർത്തിവെക്കുക
പണമില്ലാതെ ചെക്കുകൾ നൽകുന്നതിനുള്ള അഡ്മിനിസ്ട്രേറ്റീവ്
പിഴകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്
അക്കൗണ്ടിൽ നിലവിലുള്ള പണം ഈടാക്കും
ബാങ്കിൽ നൽകുന്ന ചെക്കിലെ തുകയ്ക്ക് തുല്യമായ പണം നിലവിൽ
അക്കൗണ്ടിൽ ഇല്ലെങ്കിൽ എത്ര തുകയാണോ അക്കൗണ്ടിൽ ഉള്ളത് ആത്
ഈടാക്കാം ബാക്കി തുകക്ക് സിവിൽ കോടതിയെ സമീപിക്കാം
ഈ നിയമ മാറ്റം വഴി സാമ്പത്തിക മേഖലയിലെ ബാങ്കിങ്
നിയമങ്ങളുടെയും ചട്ടങ്ങളുടെയും നവീകരണം
ചെക്കുകൾ കൂടുതൽ അനായാസമാക്കുക ,പരമ്പരാഗത പേപ്പർ
ചെക്കുകൾക്ക് പകരം ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാൻ
പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക .ചെക്ക് ഗുണഭോക്താവിന്റെയോ
ചുമക്കുന്നയാളുടെയോ അവരുടെ അവകാശങ്ങൾ എത്രയും വേഗം
നിറവേറ്റുന്നതിനുള്ള താല്പര്യങ്ങളും ചെക്ക് അടക്കാത്തതിന് ഫയൽ
ചെയ്ത ഏതെങ്കിലും ക്രിമിനൽ കേസ് നീക്കം ചെയ്യുന്നതിനുള്ള
ഡ്രോയെരുടെ താല്പര്യവും തമ്മിൽ സന്തുലിതമാക്കുക എന്നിവയാണ് യു
എ ഈ പ്രതീക്ഷിക്കുന്നത്
കൊമേർഷ്യൽ ട്രാൻസാക്ഷൻ നിയമത്തിലുള്ള പുതിയ മാറ്റങ്ങൾ 2022
ജനുവരി 2 തിയ്യതി നിലവിൽ വരുമെന്ന് യു എ ഈ സെൻട്രൽ ബാങ്ക്
അറിയിച്ചു.