ഇന്ത്യയിലും കേസുകളുടെ എണ്ണം കൂടുന്നു. ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഒമിക്രോണ്‍ വ്യാപനഭീതി നില നില്‍ക്കുന്ന സാഹചര്യ ത്തില്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചി ട്ടുണ്ട്.കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ പിടിമുറുക്കുക യാണെന്നാണ് റിപ്പോർട്ട്. ഫ്രാന്‍സിലും ഇറ്റലിയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ് .അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ജനുവരി ആദ്യ ആഴ്ചയോടെ ഒമിക്രോണ്‍ കൂടുതല്‍ പിടി മുറുക്കുമെന്നും ഇതോടെ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കു മെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി 10 മുതല്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കും. ബൂസ്റ്റര്‍ ഡോസായി കിട്ടുക മറ്റൊരു വാക്സിനായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്ന വരുടെ എണ്ണം ഉയരുന്ന സാഹചര്യ ത്തില്‍ രാജ്യത്ത് ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപി ച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും അധികം ഒമിക്രോണ്‍ രോഗികളുള്ളത്. 108 പേര്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് തൊട്ടുപിന്നിലുള്ളത്. 79 പേര്‍ക്ക് ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഗുജറാത്ത് 43, തെലങ്കാന 41, തമിഴ്‌നാട് 34, കേരളം 38, കര്‍ണാടക 31 എന്നിങ്ങനെയാണ് സംസ്ഥനം തിരിച്ചുള്ള രോഗികളുടെ എണ്ണം. ഒമിക്രോണ്‍ ബാധിച്ച 130 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.