സൗദി അറേബ്യക്ക് പുറത്തുനിന്നുവരുന്ന 12 വയസും അതിൽ കൂടുതലുമുള്ള തീർഥാടകർക്ക് ഉംറക്ക് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തേ 18 വയസ് മുതലുള്ളവർക്കായിരുന്നു അനുമതി.ഉംറ തീർഥാടകർക്ക് നിലവിലുണ്ടായിരുന്ന പരമാവധി 50 വയസ് എന്ന പ്രായപരിധി ഈയിടെയായി മന്ത്രാലയം എടുത്തുകളഞ്ഞു. നിമുതൽ 12 വയസിന് മുകളിലുള്ള എല്ലാവർക്കും വിദേശത്തുനിന്ന് ഉംറ തീർഥാടനത്തിനും ഇരുഹറമുകളിലെയും നമസ്കാരങ്ങൾക്കും റൗദ സന്ദർശനത്തിനും അനുമതിയുണ്ട്. സൗദിക്കകത്തുനിന്നുള്ള ആഭ്യന്തര തീർഥാടകരിൽ 12 വയസ് മുതൽ പ്രായമുള്ളവർക്ക് നേരത്തേ തന്നെ അനുമതി നൽകിയിരുന്നു