യു എ ഇയിൽ സൈക്കിളുമായി പോകുന്ന വാഹന ങ്ങൾക്ക് പ്രത്യേക നമ്പർപ്ലേറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. വാഹനത്തിന് പിറകിൽ ഘടിപ്പിക്കുന്ന സൈക്കിളുകൾക്ക് മുകളിലായാണ് നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്. നിയമം ലംഘിച്ചാൽ 400 ദിർഹമാണ് പിഴ. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് പോലീസ് മുന്നറിയിപ്പ് വീണ്ടും നൽകുന്നത്.
വാഹനത്തിന് പിറകിൽ സൈക്കിളുകൾ ഘടിപ്പിച്ചാൽ സാധാരണ നമ്പർപ്ലേറ്റുകൾ മറയുന്നതിനാലാണ് ഇത്.ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പുകൾ ആവർത്തിക്കുന്നതെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസിലെ ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈക് അൽ അമീരി പറഞ്ഞു.