സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനത്താവള ങ്ങളിൽ കർശന നിരീക്ഷണം തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് വിമാനത്താവള ങ്ങളിൽ ആണ് കർശന നിരീക്ഷണം.എന്നാൽ ഹൈറിസ്ക്ക് രജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് ക്വറന്റാൻ ഉണ്ടാകും .രോഗം സ്ഥിരീകരിക്കുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും രോഗ വ്യാപനം തടയാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റീനിലേക്കും മാറ്റുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം ആണ്. യുകെയിൽ നിന്ന് നാട്ടിലെ ത്തിയ യാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ്പൊസിറ്റീവാണ്.ഇവരുടെസാമ്പിളുകൾഒമിക്രോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഭാര്യ മാതാവും നിലവിൽ നിരീക്ഷണ ത്തിലാണ്. അതേ സമയം എത്തിഹാദ് വിമാനത്തിൽ അബുദാബി വഴി 6 ആം തിയ്യതി എത്തിയ മറ്റ് യാത്രക്കാരുംനിരീക്ഷണത്തിലാണ്.ഇന്നലെയാണ് കേരളത്തിൽ ആദ്യ ഒമിക്രോൺ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത്. UKയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ത്യയിൽ ഇതുവരെ 38 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. .രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,350 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 202 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 7,973 പേര് രോഗമുക്ത രായി. 561 ദിവസത്തി നുള്ളിലെ ഏറ്റവും കുറവാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചയ്്ക്കു ള്ളില്‍ രോഗികളുടെ എണ്ണത്തില്‍ 8.7% കുറവുണ്ടായി. പ്രതിവാര എണ്ണത്തില്‍ 3.3% ആണ് കുറവ്.