യുഎഇ : റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി റാംസ് സിഗ്നലുകളുടെ കവലയിലേക്ക് അൽ ധായ-അൽ റാംസ് വഴിതിരിച്ചുവിടുന്ന ഭാഗത്ത് പുതിയ നിരീക്ഷണ ഉപകരണം റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് പ്രവർത്തന സജ്ജമാക്കി.
ഇതുവഴി മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടുന്ന ഹെവി വാഹനങ്ങളെയും 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടുന്ന ചെറുവാഹനങ്ങളെയും റഡാറിന് പിടിക്കാനാകും.
എല്ലാ റോഡ് ഉപയോക്താക്കളോടും വാഹനമോടിക്കുന്നവരോടും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും എല്ലായ്‌പ്പോഴും പാലിക്കാനും വേഗത പരിധികൾ പാലിക്കാനും ബ്രിഗേഡിയർ അൽ നഖ്ബി അഭ്യർത്ഥിച്ചു.
റാസൽഖയ്മയിലെ ഈ പാതയിൽ ഭാരമേറിയതും ചെറുതുമായ വാഹനങ്ങളുടെ നിരവധി ഡ്രൈവർമാർ പതിവായി വേഗത പരിധി കവിയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു റഡാർ സ്ഥാപിച്ചത്.