കാസർകോട്: കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിൽ റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കാനും മിനിസ്റ്റീരിയൽ സ്റ്റാഫ് പഴയതുപോലെ നിലനിർത്താനും നടപടികൾ സ്വീകരിക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
2019 ൽ 82 ഷെഡ്യൂൾ സർവീസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 52 സർവീസുകളെ ഉള്ളു. മിനിസ്റ്റീരിയൽ സ്റ്റാഫ് 40 ൽ നിന്ന് നാലായി ചുരുങ്ങി.
അതിർത്തി ജില്ലയായ കാസർകോട് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ബസ്സുകൾ നിരത്തിലിറക്കേണ്ട ആവശ്യകത ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ കത്തിൽ എൻ.എ.നെല്ലിക്കുന്ന് എടുത്തുകാട്ടി.
എൻ.എ.നെല്ലിക്കുന്ന്