ദുബായ് : നവംബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എയറോബാറ്റിക് ടീമുകൾ പങ്കെടുക്കും.
സൗദി ഹോക്സ്, റഷ്യൻ നൈറ്റ്സ്, യുഎഇയുടെ അൽ ഫുർസാൻ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയറോബാറ്റിക്സ്, ഡിസ്പ്ലേ ടീമുകൾക്കൊപ്പം ഇന്ത്യയുടെ സാരംഗ്’, ‘സൂര്യകിരൺ’ എയ്റോബാറ്റിക്സ് ടീമുകളെ പങ്കെടുക്കാൻ യുഎഇ ക്ഷണിച്ചതായി ഐഎഎഫ് അറിയിച്ചു.
2005ൽ യുഎഇയിൽ നടന്ന അൽഐൻ ഗ്രാൻഡ് പ്രിക്സിൽ സാരംഗ് നേരത്തെ പങ്കെടുത്തിട്ടുണ്ട്. നവംബർ 14 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനായി ടീമുകൾ തയ്യാറെടുക്കുകയാണെന്ന് ഐഎഎഫ് പ്രസ്താവനയിൽ അറിയിച്ചു.