ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ സംരംഭക രംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്ക് മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് അർഫീൻ ഖാൻ സംസാരിക്കും.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രിയതാരം, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആസ്വാദകരോട് സംവദിക്കും. പുസ്തക മേളയുടെ അവസാനദിനമായ നവംബർ 13 ശനിയാഴ്ച വൈകിട്ടു 3.30 മുതൽ 5.00 വരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ ക്രിക്കറ്റ് ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുക. ക്രിക്കറ്റ് പ്രേമികൾ എക്കാലത്തും സ്നേഹപൂർവ്വം ‘ദാദാ..’ എന്നു വിളിച്ചുവരുന്ന സൗരവ് ഗാംഗുലി, തന്റെ ആത്മകഥ സിനിമയാകുന്നതിന്റെ ഒരുക്കങ്ങളെക്കുറിച്ചും
സംസാരിക്കും.
പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ജയ് ഷെട്ടി ‘ഒരു സന്യാസിയെ പോലെ ചിന്തിക്കൂ’ എന്ന തന്റെ പുസ്തകം അവതരിപ്പിക്കുന്നു. നവംബർ 13 ശനിയാഴ്ച വൈകിട്ടു 7 മണി മുതൽ 9.30 വരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ, യഥാർത്ഥ വിജയത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് എങ്ങനെ നേടാമെന്നും അദ്ദേഹം ആസ്വാദകരോട് സംവദിക്കും.
യുവ ഇന്ത്യൻ എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം ‘Write me a Love story’ പരിചയപ്പെടുത്തുന്നു. നവംബർ 13 ശനിയാഴ്ച, വൈകിട്ട് 7.15 മുതൽ 8.15 വരെ
ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ, ആദ്യ പുസ്തകത്തിനും രണ്ടാമത്തെ പുസ്തകത്തിനും ഇടയിലുള്ള ഈ ദീർഘകാലത്തുണ്ടായ തന്റെ സ്നേഹത്തിന്റെ, സ്നേഹ നിരാസങ്ങളുടെ ഹൃദ്യമായ കഥകൾ രവീന്ദർ സിങ് പങ്കുവയ്ക്കുന്നു.
യുഎഇയിലെ ഇന്ത്യൻ പ്രവാസ ജീവിതത്തെ പ്രതിധ്വനിപ്പിക്കുന്ന നിരവധി എഴുത്തുകാർക്കും പരിപാടികൾക്കും പതിവുപോലെ, ഷാർജാ പുസ്തകോത്സവം ആതിഥേയരാകുന്നുണ്ട്.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകരെയും പ്രദർശകരെയും ഉൾക്കൊള്ളിച്ചുകൊണ്ട്, അറബ് ലോകത്ത് പുസ്തക വിപണിയുടെ പുനരുജ്ജീവനത്തിനുള്ള തുടക്കമാകാൻ ഇതിനകം ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എത്തവണത്തേയും പോലെ, വിരുദ്ധ മേഖലകളിൽ നിന്നുള്ള വൈവിധ്യമാർന്ന അന്താരാഷ്ട്ര പ്രതിഭകളെ ഷാർജ പുസ്തകോത്സവ നഗരിയിലേക്ക് എത്തിക്കുവാനാണ് ഇത്തവണയും സംഘാടകർ ശ്രമിക്കുന്നത്.
————————————-
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ പ്രധാന പരിപാടികൾ :
നവംബർ 11 വ്യാഴം
വേദി : കുക്കറി കോർണർ
8.00 PM- 9.30 PM : കുനാൽ കപൂർ.
നവംബർ 11 വ്യാഴം
വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.30 PM : അർഫീൻ ഖാൻ.
സംരംഭക രംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്ക് മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് പ്രശസ്ത പ്രഭാഷകൻ അർഫീൻ ഖാൻ സംസാരിക്കുന്നു.
—————————————————————
നവംബർ 12 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
6.00 PM- 7.00 PM : പി എഫ് മാത്യൂസ്.
പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിനെക്കുറിച്ച് പ്രശസ്ത മലയാള സാഹിത്യകാരൻ പി എഫ് മാത്യൂസ് സംസാരിക്കുന്നു. മരണവും മരണാവസ്ഥയും പ്രമേയങ്ങളായിരുന്ന തന്റെ പതിവ് എഴുത്തുവഴികളിൽ നിന്ന് വ്യത്യസ്തമായ പശ്ചാത്തലത്തിലേക്ക് എത്തിയതിനെക്കുറിച്ച് വിശദീകരിക്കുന്നു.
നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 2
6.00 PM- 7.00 PM : ഫ്രാൻസെസ്‌ക് മിറാലെസ്.
ലോകോത്തര ബെസ്റ്റ് സെല്ലെർ ‘ഇകിഗായ്’ എന്ന കൃതിയുടെ ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും എഴുത്തുകാരിൽ ഒരാളായ ഫ്രാൻസെസ്‌ക് മിറാലെസ് സംസാരിക്കുന്നു.
നവംബർ 12 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.30 PM : അമിതാവ് ഘോഷ്.
ജ്ഞാന പീഠ പുരസ്‌കാര ജേതാവ് അമിതാവ് ഘോഷ് തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവൽ അവതരിപ്പിക്കുന്നു. തന്റെ എഴുത്തുവഴികളെക്കുറിച്ച്, കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിൽ നിന്നുള്ള പാഠങ്ങളെയുമാണ് അഭിസംബോധന ചെയ്തു സംസാരിക്കുന്നു.
നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 3
8.30 PM- 9.30 PM : പ്രണയ് ലാൽ.
ഇന്ത്യയുടെ സ്വാഭാവിക ജൈവിക ചരിത്രത്തിന്റെ ആഴത്തെക്കുറിച്ചും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധ്യാന്യത്തെക്കുറിച്ചും ജീവ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രണയ് ലാൽ സംസാരിക്കുന്നു. ‘ഇൻഡിക – ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.
—————————————————–
നവംബർ 13 ശനി
വേദി : ബാൾ റൂം
3.30 PM- 5.00 PM : സൗരവ് ഗാംഗുലി.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി തന്റെ ക്രിക്കറ്റ് ജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. തന്റെ ആത്മകഥ സിനിമയാകുന്നതിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഗാംഗുലി ആസ്വാദകരോട് സംവദിക്കും.
നവംബർ 13 ശനി
വേദി : ബോൾ റൂം.
7.00 PM- 9.30 PM : ജയ് ഷെട്ടി.
പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ജയ് ഷെട്ടി ‘ഒരു സന്യാസിയെ പോലെ ചിന്തിക്കൂ’ എന്ന തന്റെ പുസ്തകം അവതരിപ്പിക്കുന്നു. യഥാർത്ഥ വിജയത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് എങ്ങനെ നേടാമെന്നും അദ്ദേഹം ആസ്വാദകരോട് സംവദിക്കും.
നവംബർ 13 ശനി
വേദി : ഇന്റലെക്ച്വൽ ഹാൾ
7.15 PM- 8.15 PM : രവീന്ദർ സിങ്.
യുവ ഇന്ത്യൻ എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം ‘Write me a Love story’ പരിചയപ്പെടുത്തുന്നു. ആദ്യ പുസ്തകത്തിനും രണ്ടാമത്തെ പുസ്തകത്തിനും ഇടയിലുള്ള ഈ ദീർഘകാലത്തുണ്ടായ തന്റെ സ്നേഹത്തിന്റെ, സ്നേഹ നിരാസങ്ങളുടെ ഹൃദ്യമായ കഥകൾ പങ്കുവയ്ക്കുന്നു.