ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (എസ്‌ഐബിഎഫ്) 40-ാമത് എഡിഷൻ എമിറേറ്റ്സിലെ പുസ്തകമേള ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി മാറിയതിന് യുഎഇ വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷാർജ ഭരണാധികാരിയെ അഭിനന്ദിച്ചു.
നവംബർ 13 വരെ നീണ്ടുനിൽക്കുന്ന ഈ എഡിഷനിൽ 83 രാജ്യങ്ങളിൽ നിന്നുള്ള 15 ദശലക്ഷം പുസ്തകങ്ങളാണ് ഒരു കുടക്കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
‘എപ്പോഴും ശരിയായ പുസ്തകമുണ്ട്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന 11 ദിവസത്തെ പരിപാടിയിൽ 1,632 ലധികം അറബ്, വിദേശ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു.