“ഇത് എന്റെ ജീവിതമല്ല,ഇതെന്റെ പുതുജീവനാണ്.ഇത് എന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ച ഓരോർത്തർക്കുവേണ്ടിയാകട്ടെ, അവരുടെ നന്മയ്ക്കായിരിക്കട്ടെ.”
ആരുടേതാണ് ഇത്രയ്ക്കും മനോഹരമായ വാക്കുകൾ.ഒന്ന് നോക്കിയാലോ…
ഒക്ടോബർ_9 _2012, പാകിസ്ഥാനിലെ സ്വാത് താഴ്‌വര എന്നയിടത്ത് തന്റെ സഹപാഠികളുമൊത്ത് തന്റെ ഇഷ്ടപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുകയായിരുന്നു അവൾ.പെട്ടെന്ന് താലിബാൻ എന്ന തീവ്രവാദി സംഘടനയിൽപ്പെട്ട ചിലർ അവർക്ക് മുന്നിൽ തോക്കും ചൂണ്ടിക്കാട്ടി വന്നു.എന്നിട്ട് ഒറ്റ ചോദ്യം ആരാണ് ഈ മലാല? ചോദ്യം കേട്ട് ഞെട്ടിത്തരിച്ചു നിന്ന മലാലയുടെ നേരെ അവർ വെടിയുയർത്തി നീങ്ങിപ്പോയി.അത് അവളുടെ കുഞ്ഞുതലച്ചോറിൽകൂടി കടന്നുപോയി.
പിന്നെ കുറേ നാൾ ജീവൻമരണപോരാട്ടത്തിലായിരുന്നു അവൾ.എന്തായിരുന്നു തന്റെ ജീവൻ വരെ പണയപ്പെടുത്തേണ്ടിവന്ന ഇത്തരമൊരു കാര്യം അവളുടെ ജീവിതത്തിൽ ഉണ്ടാകാൻ കാരണം.തന്നെപ്പോലെ തന്നെ എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്ന അവകാശം കിട്ടാനായി തന്റെ തൂലിക ചലിപ്പിക്കാൻ അവൾ തുടങ്ങുകയായിരുന്നു.അതിലായ് അവൾ അവളുടെ എല്ലാ കഴിവുകളും സമർപ്പിച്ചു. അവളുടെ ഈ പ്രയത്നങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും തേടിയെത്തി.അങ്ങെനെ അവൾ എല്ലാ വരുടേയും കണ്ണിലുണ്ണിയായ് വളർന്നുപോരുകയായിരുന്നു.പെൺകുട്ടികൾ അവർ ഒരുതരത്തിലും സമൂഹത്തിൽ ഉയരാൻ പാടില്ല എന്ന ചിന്തയുളള ചിലർ അവളെ അവളുടെ സ്വപ്നങ്ങളെ വേരോടെ അറുത്തുമാറ്റാൻ തുനിഞ്ഞിറങ്ങുകയായിരുന്നു
.നല്ലമനസ്സുകളുടെ പ്രാർത്ഥന പോലെ അവൾ അതൊക്ക തരണം ചെയ്തു ജീവിതത്തിലേക്ക് മടങ്ങിവന്നു.ഈ മടങ്ങിവരവ് അവൾ ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്കായ് സമർപ്പിക്കുകയാണ്. അവൾ മലാല യൂസുഫ് സായ്..തന്റെ ലോഖ സഹോദരിമാർക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു കുറവും ഉണ്ടാകരുതെന്ന് അവൾ ആഗ്രഹിച്ചു.. അതിനായ് തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ചു.2014 ലോകസമാധാനത്തിനുളള നോബൽ സമ്മാനം വരെ തേടി എത്തി.ഏറ്റവും പ്രായം കുറഞ്ഞ നോബൽസമ്മാന ജേതാവെന്ന വിശേഷണവും കൊണ്ട് പറന്ന അവൾ തനിക്കു കിട്ടിയ സമ്മാനത്തുക വരെ തന്റെ ലക്ഷ്യത്തിനായ് സമർപ്പിച്ചു…തന്റെ നാടിനായ് തന്റെ സഹോദരിമാർക്കായ് ഏകദേശം 40,000സ്കൂളുകൾ ഉണ്ടാക്കി.അതിലൂടെ ഒരു ദശലക്ഷത്തോളം വിദ്യാർത്ഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി.
ലോകത്തിൽ പെൺകുട്ടികളുടെ സമത്വത്തിനായ് അവരുടെ അവകാശങ്ങൾക്കായ് കുറേയേറെ ശബ്ദങ്ങൾ പൊങ്ങിവന്നിട്ടുണ്ട്.1995ൽ ചൈനയിലാണ് ആദ്യമായി തുടക്കം കുറിച്ചത്.അത് അവിടങ്ങളിലൊക്കെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.2011ൽ ഡിസംബർ 19ന് ലോകമെങ്ങുമുളള പെൺകുട്ടികൾക്കായ് ഒരുദിനം ഒക്ടോബർ 11അവരുടെ അവകാശങ്ങളിലേക്കായ് ഒരുദിനമായ് കോണ്ടാടിവരുന്നു.ഓരോ വർഷവും ഓരോ കാര്യങ്ങളുമായ് അത് മുന്നോട്ട് പോയി കോണ്ടിരിക്കുകയാണ്.ഈ 25വർഷങ്ങൾ പിന്നിടുന്ന അവസരത്തിലും ഇതിനെയൊക്ക ഒരു വിലയും കൽപ്പിക്കാതെ ഇന്നും ആ പഴയ മനസ്ഥിതിയിൽ കഴിയുന്ന ചിലരെങ്കിലും ഉണ്ട് എന്നറിയുന്നതിൽ വളരെയധികം വേദനാജനകമാവുകയാണ്.
ഇന്നും പലയിടങ്ങളിലും അവളുടെ ചിറകുകൾ അറുത്തുമാറ്റപ്പെടുകയാണ്. ചിലർ ചിറക് വളർത്തികൊടുക്കുന്നു എന്നിട്ട് വെറും കൂട്ടിലിട്ട് ജീവിക്കാൻ വിടുകയും ചെയ്യുന്നു. സ്ത്രീ അവൾ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചവളാണ്..അവളുടെ സ്വപ്നങ്ങളുടെ ചിറക് മുളയ്ക്കുന്നത് ഒരു ബാലികയിൽ നിന്നുമാണ്.അവിടെ തന്നെ അതിനെ വെട്ടിമാറ്റിയാൽ അവൾ പിന്നെ എങ്ങനെ പറക്കാനാണ്..അവൾ പറക്കാൻ കൊതിക്കുന്നത് ഈ സമൂഹത്തിന് വേണ്ടിയാണ്. തന്റെ സമപ്രായക്കാരായ ആൺകുട്ടികൾ പറന്നുനടക്കുന്നത് എത്ര ആഗ്രഹത്തോടെയാണ് നോക്കിക്കാണുന്നത്.നാളെ അവന്റെ ജീവീതവിജയത്തിന് ആളാവേണ്ട ഇവൾക്കും നൽകേണ്ടേ ഒരു ചിറക്. നൽകാം വിദ്യ,കരുണ, സ്നേഹം, സ്വാതന്ത്ര്യം,ദയ മുതലായ പീലികൾ കോർത്ത ചിറക്,പറക്കട്ടെ അവളും നാടിന്റെ നന്മയ്ക്കായി.