യുഎഇ : ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള സഹായ കേന്ദ്രമായ പ്രവാസി ഭാരതീയ സഹായ കേന്ദ്ര (PBSK) ദുബായ് കോൺസുലേറ്റിന് പുറത്ത് പ്രവർത്തിച്ച് 365 ദിവസത്തിനുള്ളിൽ 33,000 ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് സേവനം നൽകിയതായി മിഷൻ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന കേക്ക് മുറിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ ആണ് അറിയിച്ചത്.
യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി PBSK സ്റ്റാഫുകളുടെയും കൗൺസിലർമാരുടെയും ശ്രമങ്ങളെ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരി ചടങ്ങിൽ പ്രശംസിച്ചുകൊണ്ട് സംസാരിച്ചു.