ഷാർജ : പ്രവാസി എഴുത്തുകാരനായ എം. ഒ. രഘുനാഥിന്റെ രണ്ടു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽവച്ചു പ്രകാശനം ചെയ്തു. “ലൈബ്രേറിയൻ മരിച്ചിട്ടില്ല”, “ലേബർക്യാമ്പുകളിലെ തലയിണകൾ” എന്നീ കവിതസമാഹാരങ്ങൾ പ്രശസ്ത കവിയും വിവർത്തനകനുമായ നാലാപ്പാടം പത്മനാഭനാണ് പ്രകാശനം നിർവ്വഹിച്ചത്. മാധ്യമ പ്രവർത്തകരായ വിപിൻദാസ്, രശ്മി രവീന്ദ്രൻ എന്നിവർ പുസ്തകങ്ങളെ പരിചയപ്പെടുത്തി സംസാരിച്ചു.
ഷാർജയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന അന്തരിച്ച മാധവൻപാടിക്ക് സമർപ്പിച്ച പുസ്തകം അദ്ദേഹത്തിന്റെ പത്നി പ്രസീത ടീച്ചറുടെ സാന്നിധ്യത്തിൽ എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കാടോൺ, എഴുത്തുകാരനും വിവർത്തകനുമായ മുരളി മംഗലത്ത് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
പ്രവാസി എഴുത്തുകാരാനുള്ള 2021 ലെ എൻ.ടി.വി പുരസ്കാരം എം.ഒ.രഘുനാഥിന് നൽകി ആദരിച്ച ചടങ്ങിൽ പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോക കേരള സഭാംഗവുമായ ആർ.പി. മുരളി, മാസ് ഷാർജ സെക്രെട്ടറി ബി.കെ. മനു, എഴുത്തുകാരായ ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, പി.ശിവപ്രസാദ്, സലീം അയ്യനത്ത്, രാധാകൃഷ്ണൻ ചുഴലി എന്നിവർ ആശംസകൾനേർന്നു.