യുഎഇ : എക്‌സ്‌പോ 2020 ദുബായിലെ പ്രധാന ലാൻഡ്‌മാർക്കുകളായ മൊബിലിറ്റി പവലിയനും ഹംഗറി പവലിയനുംയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു.
അറബ് നാഗരികതയുടെ സുവർണ്ണ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളെ ഉൾക്കൊള്ളുന്ന പവലിയനിനുള്ളിൽ സ്ഥിതി ചെയ്യുന്ന ‘ഹൗസ് ഓഫ് വിസ്ഡം’ ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു.
ഗതാഗതത്തിലും യാത്രയിലുമുള്ള പുത്തൻ മുന്നേറ്റങ്ങൾ മനുഷ്യരാശിയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നത് എങ്ങനെയെന്ന് പര്യവേക്ഷണം ചെയ്യാനുള്ള അവസരമാണ് എക്‌സ്‌പോ 2020 ദുബായ് മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പര്യടനത്തിനിടെ ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. എക്സ്പോ 2020യുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് മൊബിലിറ്റി പവലിയൻ.