ഷാര്‍ജ: സാംസ്‌കാരിക പ്രവര്‍ത്തകനും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി എഡിറ്റ് ചെയ്ത് ലിപി പബ്‌ളികേഷന്‍ പ്രസിദ്ധീകരിച്ച ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് ഡോ. ഇ.പി ജോണ്‍സണ്‍ ഷാര്‍ജ യൂനിസ് അല്‍ ബലൂഷി ലോയര്‍ ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്റ്‌സ് നിയമ പ്രതിനിധിയും ഗ്‌ളോബല്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ സലാം പാപ്പിനിശ്ശേരിക്ക് നല്‍കി പ്രകാശനം ചെയ്തു. ദുബൈ കെഎംസിസി മുന്‍ ട്രഷററും ധനകാര്യ വിദഗ്ധനുമായ ടി.പി മഹ്മൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഗോള്‍ഡ് എഫ്എം ന്യൂസ് എഡിറ്റര്‍ റോയ് റാഫേല്‍ നിയന്ത്രിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, ലിപി ചെയര്‍മാന്‍ അക്ബര്‍, സാദിഖ് എരമംഗലം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുന്നക്കന്‍ മുഹമ്മദലി മറുപടി പ്രസംഗം നടത്തി.
നൂറ്റി ഇരുപത്തിയെട്ടലധികം പേരുടെ കോവിഡ് നേരനുഭവങ്ങളാണ് 400 പേജുകളുള്ള ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.സച്ചിദാനന്ദന്‍, സക്കറിയ, എം.ജി രാധാകൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ഇതില്‍ എഴുതിയിരിക്കുന്നു. പുസ്തക മേളയിലെ ലിപി സ്റ്റാളില്‍ ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ ലഭ്യമാണ്. പുസ്തകത്തിന്റെ വില 500 രൂപയാണ്.