യുഎഇ: യുഎഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നൂറിൽ താഴെ കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 24 മണിക്കൂറിനിടെ 79 പേർക്കാണ് കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 102 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 740,136 ആണ്. ഇവരിൽ 734,450 പേരും രോഗമുക്തി നേടി. ആകെ മരണം 2137 ആണ്. നിലവിൽ രാജ്യത്ത് 3,549 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പുതുതായി നടത്തിയ 248,337 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 21,244,343 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 45,094 പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. 100 പേര്‍ക്ക് 214.80 ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില. 97 .16 ശതമാന ത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന് നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12-ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു. അതേ സമയം എല്ലാവരും സുരക്ഷാമാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്ന്അധികൃതർ ആവർത്തിച്ച്ഓർമ്മിപ്പിച്ചു. മാസ്ക്ധരിക്കുകയും സാമൂഹികഅകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി