സൗദി അറേബ്യ: ഒമാനും സൗദിയും കര-വ്യോമ ഗതാഗത മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കുകയും സംയുക്ത പദ്ധതികൾക്കു തുടക്കമിടുകയും ചെയ്യും. എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘങ്ങൾ ഇരുരാജ്യങ്ങളിലും സന്ദർശനം നടത്തും.