ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്
വിവിധ സേവനങ്ങൾ അതിവേഗം ചെയ്യാനാകുന്ന റോബട്ടുകളും സ്വയംനിയന്ത്രിത വാഹനങ്ങളും നഗരവീഥികൾ കീഴടക്കുന്നതോടെ തിരക്കും മലിനീകരണവും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. ഓൺലൈൻ ഓർഡർ അനുസരിച്ച് സാധനങ്ങൾ വിവിധ മേഖലകളിൽ എത്തിക്കാൻ ഓട്ടോണമസ് (സ്വയംനിയന്ത്രിത) ഡെലിവറി റോബട്ടുകളെ നിയോഗിക്കാനുളള കരാറിൽ ഷോപ്പിങ് മാൾ ഗ്രൂപ് ആയ മാജിദ് അൽ ഫുത്തൈമും യാൻഡെക്സും തമ്മിൽ സഹകരിക്കും.അടുത്തവർഷം നിശ്ചിത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിക്കാനാണ് പദ്ധതി. നടപ്പാതകളിലൂടെ മണിക്കൂറിൽ 8 കിലോമീറ്റർ വേഗത്തിൽ പോകാനാകും. സാധനങ്ങൾ എപ്പോഴെത്തുമെന്നു കാർഫോർ ആപ്പിലൂടെ ഉപയോക്താവിന് അറിയാനാകും. സേവനങ്ങൾക്ക് സ്വയംനിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കാൻ ‘നൂണും’ ദുബായിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മിൽ കരാർ ഒപ്പുവച്ചു.