യുഎഇ : യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് സെലിബ്രിറ്റിയായി ഇന്ത്യൻ ചലച്ചിത്ര സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ.
ബോളിവുഡ്ൽ നിന്ന് ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത്, സഞ്ജയ് കപൂർ, ജാൻവി കപൂർ തുടങ്ങി നിരവധി താരങ്ങൾക്ക് നേരത്തെ തന്നെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മുട്ടി തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ താരങ്ങളും നേരത്തെ തന്നെ ഗോൾഡൻ വിസ സ്വന്തമാക്കി. ഇതോടെ ഇവരുടെ രണ്ടാമത്തെ വീട് എന്ന നിലയിലേക്ക് യു എ ഇ മാറും.
അതേസമയം ഫാറ ഖാൻ തന്റെ സന്തോഷവും നന്ദിയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.