ഷാർജ: പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും, ലോകകേരള സഭാംഗവുമായ ശ്രീ. ആർ. പി. മുരളി ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് പ്രവാസി ക്ഷേമനിധി ബോർഡ് C.E.O. ശ്രീ. എം. രാധാകൃഷ്ണൻ, നോർക്ക ജനറൽ മാനേജർ ശ്രീ. അജിത് കൊളശ്ശേരി KSFE ഡെപ്യൂട്ടി ജനറൽ മാനേജർ 1. ജി.എസ്. മനോജ് എന്നിവർ കേരള സർക്കാരും പ്രവാസി ക്ഷേമനിധി ബോർഡും, നോർക്കയും പ്രവാസി ക്ഷേമത്തിനായ് ഒരുക്കിയ വിവിധ പദ്ധതികളെ കുറിച്ചും പ്രവാസികൾക്കുള്ള വിവിധ ആനുകൂല്ല്യങ്ങളെ കുറിച്ച് വിഡിയോ കോൺഫ്രൻസിലൂടെ വിശദീകരിക്കുകയും ശിൽപശാലയ 1ൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.
കൂടാതെ, കേരള സംസ്ഥാന പ്രവാസി ക്ഷേമവ കസന സഹകരണ സംഘം പ്രസിഡണ്ട് ശ്രീ മു മാസ്റ്റർ ശിൽപമാലയിൽ പങ്കെടുത്തു കൊണ്ട് സംഘത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് വിജീകരിച്ചു. ശില്പശാലയ്ക്ക് മാസ് സെക്രട്ടറി ശ്രീ. മനു ബി.കെ സ്വാഗതം പറയുകയും, മാസ് പ്രസിഡണ്ട് ശ്രീ. താലിബ് കെ.കെ. അദ്ധ്യക്ഷത വഹിക്കുകയും, മാസ് ഡിസ്ട്രസ്സ് കമ്മിറ്റിയുടെ കൺവീനർ ശ്രീ. വിജയൻ വടക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.